Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്റ്റാര്‍ട്ടപ്പുകളെന്ന് പറഞ്ഞ് കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉള്‍പ്പടെ സാമ്പത്തിക സഹായം നല്കി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമുണ്ടായിട്ടും ഇവിടത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ കരാറില്‍ ഒന്നെത്തി നേക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എ.ഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളിലൊന്നും യാതൊരു സാങ്കേതിക കഴിവുമില്ലാത്ത പ്രസാഡിയോ എങ്ങനെ കടന്നു വന്നുവെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. പിണറായി വിജയന്റെ ഇരട്ടച്ചങ്കും, കുട പിടിച്ചു നടന്ന എം.ശിവശങ്കറിന്റെ കുടില ബുദ്ധിയും

05 MAY 2023 07:54 PM IST
മലയാളി വാര്‍ത്ത

ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ പേരില്‍ എല്ലാമുണ്ടെന്ന് പറയേണ്ടിവരും. പിണറായി വിജയന്‍ അഥവാ പ്രസാഡിയോയെന്ന് മലയാളികള്‍ തിരുത്തി പറയേണ്ടുന്ന സാഹചര്യമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെയെല്ലാം നടത്തി്പ്പുകാരായി പ്രസാഡിയോ എന്ന കമ്പനി മാറിയതെങ്ങനെയെന്ന ചോദ്യത്തിന് വ്യ്കതമായ ഉത്തരമില്ല. സ്റ്റാര്‍ട്ടപ്പുകളെന്ന് പറഞ്ഞ് കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉള്‍പ്പടെ സാമ്പത്തിക സഹായം നല്കി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമുണ്ടായിട്ടും ഇവിടത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ കരാറില്‍ ഒന്നെത്തി നേക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എ.ഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളിലൊന്നും യാതൊരു സാങ്കേതിക കഴിവുമില്ലാത്ത പ്രസാഡിയോ എങ്ങനെ കടന്നു വന്നുവെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. പിണറായി വിജയന്റെ ഇരട്ടച്ചങ്കും, കുട പിടിച്ചു നടന്ന എം.ശിവശങ്കറിന്റെ കുടില ബുദ്ധിയും. ശിവശങ്കറിന്റെ ഒറ്റ കത്തിന്റെ ബലത്തില്‍ പ്രസാഡിയോ കമ്പനിയുടെ പെട്ടിയില്‍ വീണത് 520 കോടി രൂപയാണ്.  

സിപിഎം എന്ന പാര്‍ട്ടിയുടെ എല്ലാ പ്രത്യയശാസത്രങ്ങളേയും അടിയറവ് വെച്ചു കൊണ്ട് നടത്തുന്ന ഖജനാവ് കൊള്ളയ്‌ക്കെതിരെ എവിടെ പരാതി പെട്ടാലാണ് മോചനം കിട്ടുകയെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനും വ്യക്തതയില്ല. ലോകായുക്തയെ സമീപിക്കാമെന്നു വിചാരിച്ചാല്‍ അവിടെയും രക്ഷയില്ല. വിജിലന്‍സിനെയാകട്ടെ കൂട്ടില്‍ നിന്നും പിടിച്ച് ജയിലിലടച്ചിരിക്കുകയാണ്. കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടാല്‍ അവിടെ ബിജെപിയുമായി ഒത്തുകളിച്ച് പരാതിയോ ഇല്ലാതാക്കും. ക്യാമറ വിഷയം ഉയര്‍ന്നതിന് പിന്നാലെയാണ് ആറു വര്‍ഷം മുന്‍പ് കരാറാക്കിയ കെ.ഫോണിന്റെ അഴിമതിക്കഥകളും പുറത്തു വരുന്നത്. കെ.ഫോണിലും എല്ലാം പ്രസാഡിയോയ്ക്ക് വിറ്റിരിക്കുകയാണ്. കെ ഫോണ്‍ പ്രവര്‍ത്തിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം പ്രസാഡിയോ കമ്പനിയ്ക്ക് വന്നതുമൂലം ആയിരക്കണക്കിന് സര്‍ക്കാര്‍ നിയമനങ്ങളാണ് നഷ്ടപ്പെടുത്തിയതെന്ന വിവരം വരും ദിവസങ്ങളില്‍ പുറത്തു വരുമെന്ന് കണക്ക് കൂട്ടുന്നു.

റോഡ് ക്യാമറ മാതൃകയില്‍ കെ ഫോണിലും വലിയ അഴിമതി നടന്നതായുള്ള വി ഡി സതീശന്റെ ആരോപണത്തില്‍ മുഴച്ചു നില്‍ക്കുന്നതും പ്രസാഡിയോ കമ്പനി തന്നെയാണ്.  ബെല്ല്, എസ് ആര്‍ ഐ ടി, റെയില്‍ ടെല്‍ എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യത്തിനാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാര്‍ ലഭിച്ചത്. കെ ഫോണ്‍ പദ്ധതിയ്ക്ക് എസ് ആര്‍ ഐ ടി നേടിയ കരാര്‍ ഭാരത് ഇലക്ട്രാണിക്, അശോക് ബില്‍ഡ്‌കോണ്‍, റെയില്‍ ടെക് വഴി പ്രസാഡിയോ കമ്പനിയില്‍ എത്തിച്ചേര്‍ന്നതിന്റെ തെളിവുകളും പുറത്തു വിട്ടു കൊണ്ടാണ് സതീശന്‍ സംസാരിച്ചത്. പ്രസാദിയ കമ്പനിയ്ക്ക്  മുഖ്യമന്ത്രിയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള കമ്പനിയാണിതെന്ന് വി ഡി സതീശന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഡയറക്ടര്‍മര്‍ പിണറായിയുടെ ബിനാമികളാണ്. സിപിഎം പ്രവര്‍ത്തകരോ, പാര്‍ട്ടിയുമായി ബന്ധമുള്ളവരേയൊ അല്ല മറിച്ച് വിദേശ രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്നവരെയാണ് ഇതിന്റെ ഡയക്ടര്‍മാരാക്കിയിരിക്കുന്നതെന്ന വിവരവും പുറത്തു വന്നിരിക്കുകയാണ്.

അശോക് ബില്‍ഡ്കോണ്‍ പാലങ്ങളും മറ്റും നിര്‍മിക്കുന്ന കമ്പനിയാണ്. ഇവര്‍ക്ക് കെ ഫോണുമായി ബന്ധമില്ല.1028 കോടിയുടെ പദ്ധതി 1548 കോടിയുടെ പദ്ധതിയായി ഉയര്‍ന്നു. പതിനെട്ട് മാസം കൊണ്ട് തീര്‍ക്കേണ്ട പദ്ധതിയെന്നു പറഞ്ഞ് അന്‍പത് ശതമാനം കരാര്‍ തുക വര്‍ദ്ധിപ്പിച്ചു നല്കി. പത്തു ശതമാനത്തില്‍ കൂടുതല്‍ തുക കരാറുകള്‍ക്ക് വര്‍ദ്ധിപ്പിച്ചു നല്കാന്‍ പാടില്ലെന്ന വ്യവസ്ഥ നിലനില്ക്കവേയാണ് ഒറ്റയടിയ്ക്ക് അന്‍ത് ശ്തമാനം തൂക വര്‍ദ്ധിപ്പിച്ചു നല്കിയിരിക്കുന്നത്. അതായത് 520 കോടി രൂപയുടെ അഴിമതി നടന്നു വെന്നാണ് വി.ഡി.സതീശന്‍ ആരോപിക്കുന്നത്. ഇരുപത് ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്കുമെന്നാണ് പ്രചരിപ്പിച്ചിരുന്നത്. അതിപ്പോള്‍ പതിനാലായിരം വീടുകള്‍ക്കായി കുറച്ചിരിക്കുകയാണ്. നാളിതുവരെ ഒരാളിനും ഇന്റര്‍നെറ്റ് നല്കിയിട്ടുമില്ല. എന്നാല്‍ കെ ഫോണിന് മാനേജ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍ ( എം എസ് പി)  ടെണ്ടറും നേടിയത് എസ് ആര്‍ ഐടി കമ്പനിയാണ്. വിളിച്ചു.

കെ ഫോണിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന ലാഭത്തിന്റെ പത്തു ശതമാനമാണ് സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടുതല്‍ വരുമാനമുണ്ടാക്കിയാല്‍ രണ്ട് ശതമാനം ഇന്‍സെന്റീവും ലഭിക്കും. കൂടാതെ കെ ഫോണിന്റെ ഡാര്‍ക്ക് കേബിള്‍ വാടകയക്ക് നല്കിയും പണമുണ്ടാക്കാന്‍ അവസരം കൊടുത്തിട്ടുണ്ട്. വാടകയിനത്തില്‍ കിട്ടുന്നതിന്റെ അന്‍പത് ശതമാനം കമ്പനിയ്ക്ക് ലഭിക്കും. അതായത് സര്‍ക്കാര്‍ 1548 കോടി രൂപ മുടക്കി ആരംഭിച്ച പദ്ധതിയുടെ ലാഭം മുഴുവന്‍ സ്വകാര്യ കമ്പനിയ്ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ഒരു കരാറിനെ കുറിച്ച് കേരളത്തിലൊരും സ്റ്റാര്‍ട്ടപ്പ് കമ്പനിയും അറിഞ്ഞിരുന്നില്ലെന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്. കെ ഫോണിലെ പോലെ ഗതാഗത നിയന്ത്രണവും സ്വകാര്യ കമ്പനികളുടെ കൈകളിലാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സര്‍വ്വീസ് പ്രൊവൈഡര്‍ കരാര്‍ എസ് ആര്‍ ഐ ടിയ്ക്കാണെങ്കിലും അതും കൈകാര്യം ചെയ്യുന്നത് പ്രസാഡിയോ കമ്പനി തന്നെയാണ്. അതായത് കേരളത്തിന്റെ അടി മുതല്‍ മുടി വരെ വരും കാലങ്ങളില്‍ പ്രസാഡിയോയുടെ നിയന്ത്രണത്തിലായിരിക്കുമെന്നതാണ് ചുരുക്കം.

അഴിമതി ക്യാമറ ഇടപാടില്‍ നടന്ന അതേ മോഡലില്‍ അതേ കമ്പനികള്‍ക്ക് തന്നെ ലാഭം ലഭിക്കുന്ന തരത്തിലെ ഇടപാടാണ് കെ ഫോണില്‍ നടന്നിരിക്കുന്നത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കെ ഫോണില്‍ കരാറുകള്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കാണ് മുഴുവന്‍ കരാറുകളും നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാണെന്നും വി.ഡി സതീശന്‍ പറയുന്നത്. കെ ഫോണ്‍ ഇടപാടില്‍ നേരത്തെ ഉയര്‍ന്നു വന്ന പേരുകളിലൊന്ന് ശിവശങ്കറിന്റെതാണ്. ക്യാമറ വിവാദത്തിലും ശിവശങ്കറിന്റെ പങ്ക് വ്യ്ക്തമായ പുറത്തു വന്നിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ ജയിലില്‍ നിന്നിറങ്ങിയ ശിവശങ്കര്‍ ഇപ്പോള്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ ജയിലിലാണ്. കെ ഫോണ്‍, ക്യാമറ അഴിമതികള്‍ തെളിയിക്കപ്പെട്ടാല്‍ ശിവശങ്കറിന് ജയിലില്‍ തന്നെ കഴിയേണ്ടി വരും. അപ്പോഴു ശിവങ്കറിന് മുകളിലിരുന്ന് ഇതെല്ലാം നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും അറിയാത്ത പോലെ അഭിനയിച്ച് നടക്കുന്നുണ്ടാവും.

ടെണ്ടര്‍ എക്സസ് അനുവദിക്കാന്‍ കത്ത് നല്‍കിയിരിക്കുന്നത് ശിവശങ്കറാണ്. എ ഐ ക്യാമറയിലും കെ ഫോണിലും ശിവശങ്കറുണ്ട്. പത്ത് ശതമാനത്തിലധികം ടെണ്ടര്‍ എക്സസ് അനുവദിക്കരുതെന്ന ധനകാര്യ വകുപ്പിന്റെ നിര്‍ദേശത്തെ മറികടന്നുകൊണ്ടാണ് 50 ശതമാനം ടെണ്ടര്‍ എക്സസ് നല്‍കിയിരിക്കുന്നത്. ആറുകൊല്ലമായിട്ടും സൗജന്യ ഇന്റര്‍നെറ്റ് ലഭിച്ചിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കെ ഫോണെന്നാണ് സതീശന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് അദ്ദേഹം പറയുന്നത്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നും രക്ഷപ്പെടാനായി കഴിഞ്ഞ ദിവസം മന്ത്രിസഭയോഗത്തിന് ശേഷം പോലും മുഖ്യമന്ത്രി മാധ്യമങ്ങളുമായി സംസാരിച്ചിരുന്നില്ല. പൊതുപരിപാടികളില്‍ പോലീസിന്റെയും അംഗരക്ഷകരുടെയും ശക്തമായ കാവലുള്ളതിനാല്‍ മാധ്യമങ്ങളെ അങ്ങോട്ട് അടുപ്പിക്കാറുമില്ല.

ക്യാമറ, കെഫോണ്‍ തുടങ്ങിയ പദ്ധതികളിലെല്ലാം പ്രസാഡിയോ, എസ് ആര്‍ ഐ ടി തുടങ്ങിയ കമ്പനികള്‍ എത്തിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ തന്നെയെന്നാണ് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നത്. എന്നിട്ടും സിപിഎമ്മോ, മുഖ്യമന്ത്രിയോ ഈ വിഷയത്തില്‍ നാളിതുവരെ പ്രതികരിച്ചിട്ടില്ല. കരാര്‍ സംബന്ധിച്ച തെളിവുകളെല്ലാം പുറത്തായിരിക്കുകയാണ്. സ്പിംഗ്ലര്‍, ബ്രൂവറി, ആഴക്കടല്‍ മത്സ്യ ബന്ധനം, മണല്‍ വാരല്‍, ഏറ്റവും ഒടുവിലായി കെ റെയില്‍ പദ്ധതിയും പ്രതിപക്ഷം കൊണ്ടു വന്ന അഴിമതി ആരോപണങ്ങളാല്‍ മരവിപ്പിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കണോ വേണ്ടയോ യെന്ന് തീരുമാനമെടുക്കാനാവാത്ത അവസ്ഥയിലുമായി. ഗതാഗത വകുപ്പ് മെയ് 19 മുതല്‍ പിഴ ഈടാക്കല്‍ നടപടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് എങ്ങനെ പിഴ ചുമത്താന്‍ കഴിയുമെന്ന് ആശങ്ക സര്‍ക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (24 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends