താന്‍ കേരള സ്‌റ്റോറി സിനിമ കണ്ടിട്ടില്ല... അതിനാല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കാനാളല്ലെന്ന് ഗവര്‍ണര്‍

താന്‍ കേരള സ്‌റ്റോറി സിനിമ കണ്ടിട്ടില്ലെന്നും അതിനാല്‍ കേരള സ്‌റ്റോറി സിനിമയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രധാനമന്ത്രി സിനിമ കണ്ടത് കൊണ്ടായിരിക്കാം അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത് പോലെ സിനിമയുടെ പ്രമേയം യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ അത് അന്വേഷിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
'ഇപ്പോള്‍ ഭീകരപ്രവര്‍ത്തനത്തിന് പുതിയ രൂപം കൈവന്നിരിക്കുകയാണ്. മാരകമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം സമൂഹത്തെ അകത്തുനിന്നും പുറത്തുനിന്നും തകര്‍ക്കാനുള്ള നീക്കമാണ് ഉണ്ടാകുന്നത്. ഈ നീക്കമാണ് സിനിമ പുറത്തുകൊണ്ടുവരുന്നത്' മോദി ചിത്രത്തെക്കുറിച്ച് പറഞ്ഞു.
എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്രൃമുണ്ട്. നിയമലംഘനങ്ങള്‍ ബോദ്ധ്യമായാല്‍ അത് തുറന്നു പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിന് പകരം അന്വേഷണം നടത്തണം. സിനിമയിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കഠിനാധ്വാനികളും പ്രതിഭാശാലികളുമുള്ള കേരളം ഏറെ സുന്ദരമാണെന്നും എന്നാല്‍ അവിടത്തെ സമൂഹത്തില്‍ അരങ്ങേറുന്ന ഭീകര ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതാണ് 'ദി കേരള സ്‌റ്റോറി' എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായമറിയിച്ചിരുന്നു. കര്‍ണാടകയിലെ ബെല്ലാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ദി കേരള സ്‌റ്റോറിയെ അദ്ദേഹം പിന്തുണച്ചത്.
https://www.facebook.com/Malayalivartha

























