സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി നടക്കും.....

സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി നടക്കും. എഐ ക്യാമറ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലും വിവാദം മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല. ഇന്ന് സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗം ചേരാന്‍ സാദ്ധ്യതയേറെയാണ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പെടെയുള്ള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്‌തേക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാകും. ഇന്നലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും എഐ ക്യാമറ അഴിമതി ആരോപണം ചര്‍ച്ച ചെയ്തില്ല.
വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സെക്രട്ടറിയേറ്റിന്റെ പരിഗണനയ്ക്ക് വന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെയടക്കം കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പരിഗണനയ്ക്ക് വന്നെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























