ശമ്പളം മുഴുവന്‍ കിട്ടിയില്ല... കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിന് ആഹ്വാനം ചെയ്ത് സംഘടനകള്‍

കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിന് ആഹ്വാനം ചെയ്ത് സംഘടനകള്‍. ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെത്തുടര്‍ന്നാണ് സമരം. ശമ്പളം ഈ മാസം 5ന് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടായിരുന്നു.
രണ്ടാം ഗഡു ശമ്പള വിതരണത്തിന് ധനവകുപ്പ് പണം അനുവദിച്ചില്ല. ശമ്പള വിതരണത്തിനായി 50 കോടി കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. സി.ഐ.ടി.യു , ടി.ടി.എഫ് സംഘടനകള്‍ ചീഫ് ഓഫീസിന് മുന്നില്‍ ഇന്ന് മുതല്‍ സമരം തുടങ്ങും. എട്ടിന് പണിമുടക്കുമെന്ന് ബി.എം.എസും അറിയിച്ചു.
https://www.facebook.com/Malayalivartha


























