പാലക്കാട് മണ്ണാര്‍ക്കാട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം...

പാലക്കാട് മണ്ണാര്‍ക്കാട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടുങ്കണ്ടത്തില്‍ നിഷാദിന്റെ
മകള്‍ ഫാത്തിമ നഹ്ലയാണ് മരിച്ചത്. കണ്ടമംഗലം അരിയൂര്‍ റോഡിലാണ് അപകടമുണ്ടായത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം നടന്നത്. ഉമ്മയ്ക്കൊപ്പം നടന്നുവരുന്നതിനിടെയാണ് ഫാത്തിമയെ കാര്‍ ഇടിച്ചത്. ഉടന്‍തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയ ഉടന്‍ കുട്ടിക്ക് ജീവന്‍ നഷ്ടമായി.
"
https://www.facebook.com/Malayalivartha

























