ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ രക്ഷപ്പെടുത്തിയെങ്കിലും അടുക്കളയില്‍ കയറി കത്തിയെടുത്ത് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി

ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ രക്ഷപ്പെടുത്തിയെങ്കിലും അടുക്കളയില്‍ കയറി കത്തിയെടുത്ത് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. വണ്ടയ്ക്കല്‍ തടത്തരികത്ത് വീട്ടില്‍ പി.സുരേഷ് (49) ആണ് മരിച്ചത്.
ആര്യനാട് ഇന്നലെ വൈകിട്ട് ആണ് സംഭവമുണ്ടായത്. കഴുത്ത് അറുക്കുന്നതിനിടെ മാതാവ് ഇന്ദിരയും സഹോദരി ഉഷയും ചേര്‍ന്ന് കത്തി പിടിച്ചു വാങ്ങുകയായിരുന്നു.പരുക്കേറ്റ സുരേഷിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഏഴോടെ മരിച്ചു.
വൈകിട്ട് മൂന്നോടെ വീടിന്റെ മുന്‍വശത്തെ മുറിയുടെ ജനലില്‍ തൂങ്ങി മരിക്കാന്‍ സുരേഷ് ശ്രമം നടത്തിയിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ രക്ഷപ്പെടുത്തിയെങ്കിലും വൈകിട്ട് ആറിന് അടുക്കളയില്‍ കയറി കഴുത്തറുത്തതായി ആര്യനാട് എസ്‌ഐ എല്‍.ഷീന പറഞ്ഞു. സംഭവ സമയം ഭാര്യ ബിന്ദു സമീപത്തെ വീട്ടില്‍ ആയിരുന്നു. കാര്‍പെന്റര്‍ തൊഴിലാളിയാണ്.ഒരു മകനുണ്ട്.
"e
https://www.facebook.com/Malayalivartha


























