ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ 2023ലെ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് സി. രാധാകൃഷ്ണന്... മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ 2023ലെ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് സി. രാധാകൃഷ്ണന്. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനും പ്രഭാവര്‍മ്മ, റോസ് മേരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പുരസ്‌കാര സമര്‍പ്പണം 27ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കും. തുടര്‍ന്ന് ഒ.എന്‍.വി ഗാനസന്ധ്യ അരങ്ങേറുന്നതാണ്.
"
https://www.facebook.com/Malayalivartha

























