ഹർത്താലോ, കർഫ്യൂവോ Iഅടിയന്തരാവസ്ഥയോ ഒന്നുമല്ല; മറിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി 2 അഹോരാത്രം പണിയെടുക്കുന്നവരുടെ സ്വന്തം നാട്ടിൽ ഒരു സിനിമ റിലീസ് ആയതിൻ്റെ പുകിലാണ് പോലീസും പ്രൊട്ടക്ഷനും ഒക്കെ! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഹർത്താലോ, കർഫ്യൂവോ Iഅടിയന്തരാവസ്ഥയോ ഒന്നുമല്ല. മറിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി 24x7 നേരം അഹോരാത്രം പണിയെടുക്കുന്നവരുടെ സ്വന്തം നാട്ടിൽ ഒരു സിനിമ റിലീസ് ആയതിൻ്റെ പുകിലാണ് പോലീസും പ്രൊട്ടക്ഷനും ഒക്കെ! നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്ക് വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഹർത്താലോ, കർഫ്യൂവോ Iഅടിയന്തരാവസ്ഥയോ ഒന്നുമല്ല. മറിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി 24x7 നേരം അഹോരാത്രം പണിയെടുക്കുന്നവരുടെ സ്വന്തം നാട്ടിൽ ഒരു സിനിമ റിലീസ് ആയതിൻ്റെ പുകിലാണ് പോലീസും പ്രൊട്ടക്ഷനും ഒക്കെ! ഈ ചിത്രത്തിൽ കാണുന്നതാണ് നിലവിൽ കേരളത്തിൻ്റെ റിയൽ സ്റ്റോറി.
ഇതേ കേരളത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരൊക്കെ മുക്രയിട്ട് കുഴി കുഴീന്ന് നെലവിളിച്ചത് കഴിഞ്ഞ ഓണക്കാലത്താണ്. വഴിയിൽ കുഴിയുണ്ട്, സൂക്ഷിച്ച് തീയേറ്ററിൽ വരണേയെന്ന ചാക്കോച്ചൻ്റെ സിനിമയുടെ ട്രോൾ പോസ്റ്റർ കണ്ടപ്പോഴേ ഈ പ്രബുദ്ധ കേരളത്തിലെ കുറെപ്പേർ സ്വന്തം തലയിലെ പൂട തപ്പി ബഹിഷ്കരണാഹ്വാനം കൊടുത്തത് ഇവിടെയാണ്. പിന്നീട് ഇതേ പൂട തപ്പൽ നടന്നത് കേരള സ്റ്റോറിയുമായി ബന്ധപ്പെട്ടും.
തലസ്ഥാന നഗരിയിലെ ആറ്റുകാലിൽ ഉള്ള ഒരു അമ്മച്ചി സിറിയയിൽ ആട് മേയ്ക്കാൻ പോയി പിന്നീട് അഫ്ഗാൻ ജയിലിലായ മകൾക്ക് ഉരുളകിഴങ്ങ് കറി ഉണ്ടാക്കി വലിയ വായിൽ കരഞ്ഞുകൊണ്ട് ചാനലുകളായ ചാനലുകൾ കയറി ഇറങ്ങിയത് വെറും ഫിക്ഷൻ ആയിരുന്നില്ല. അത് ട്രൂ സ്റ്റോറി ആയിരുന്നു. അതിനെ ബേസ് ചെയ്തു വന്ന ഒരു സിനിമ ഇറങ്ങിയാൽ കേരള അലമാരയിൽ പൂട്ടി വച്ചേക്കുന്ന മതേതരത്വം ഇറങ്ങി ഓടുമെന്ന് ഭയന്ന് സിനിമയെ ബഹിഷ്കരിക്കാനിറങ്ങിയവരാണ് ഉത്തരേന്ത്യയിലെ ദീപികയ്ക്ക് ബിക്കിനി സ്വാതന്ത്ര്യം വേണമെന്ന് ശക്തമായി വാദിച്ചത്.
മതം മാറി സിറിയയിൽ പോയ മൂന്നോ നാലോ പേർക്ക് വേണ്ടി കേരളാ സ്റ്റോറി എന്ന പേരിൽ ഒരു സിനിമ വന്നാൽ അത് കേരളത്തിന് അപമാനമാവുമെന്ന് കരഞ്ഞവർക്ക് പാട്രിയാർക്കിയുടെ മറ പിടിച്ച് ശബരിമല സ്ത്രീ പ്രവേശം വിഷയമായ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ടൈറ്റിൽ കൊണ്ട് ഇന്ത്യൻ വീടുകൾക്കും അടുക്കളയ്ക്കും മൊത്തം അപമാനം എന്ന നരേഷൻ പടച്ചു വിടാൻ തോന്നിയില്ലേ?
പഠാൻ സിനിമയ്‌ക്കെതിരെ തീവ്ര ഹിന്ദുത്വവാദികൾ നടത്തിയ ബഹിഷ്കരണാഹ്വാനം മണ്ടത്തരമാണെങ്കിൽ ദ കേരള സ്റ്റോറിക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ/ ലെഫ്റ്റ് ലിബറലുകൾ നടത്തുന്ന ഹേറ്റ് ക്യാമ്പയിനും ആന മണ്ടത്തരമാണ്. എന്നാൽ ഇതിനേക്കാൾ ടോക്സിക് ആയ ബഹിഷ്കരണമാണ് കമ്മ്യൂണിസ്റ്റുകാർ ന്നാ താൻ കേസ് കൊട് സിനിമയ്ക്ക് എതിരെ നടത്തിയത്. പിന്നീട് ഇതേ അന്തംസിൻ്റെ പഠാൻ പ്രേമം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയും 51 വെട്ടും ഒക്കെ!
കേരളത്തിലെ പ്രബല വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ ലാഭം കൊയ്യാൻ BBC ഡോക്യുമെൻ്ററിയെ ഉപാധിയാക്കിയത് ആവിഷ്കാരസ്വാതന്ത്ര്യത്തിൻ്റെ പേര് പറഞ്ഞായിരുന്നു. ഇന്ന് കേരള സ്റ്റോറിയെ ഉപാധിയാക്കുന്നത് ബഹിഷ്കരണത്തിൻ്റെയും മതേതരത്വത്തിൻ്റെ പേരിലും!
https://www.facebook.com/Malayalivartha























