ജീവിച്ചിരിക്കുന്ന തെളിവുകളായാണ് ഐ എസില്‍ ചേര്‍ന്നവരുടെ ജീവിതം നമ്മുടെ മുന്നിലുള്ളത് . എന്നാല്‍ അതൊരു സിനിമ രൂപത്തിലാകുമ്പോള്‍ വര്‍ഗ്ഗീയത പടര്‍ത്തുന്നുവെന്ന പ്രചരണം സിനിമ കണ്ടവര്‍ നിഷേധിക്കുന്നുണ്ട്

വിവാദങ്ങളും വര്‍ഗ്ഗീയതയും കൂട്ടിക്കുഴച്ചിട്ട ഹിന്ദി ചിത്രം 'ദ് കേരള സ്റ്റോറി' കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കനത്ത പോലീസ് സുരക്ഷയിലാണ് സിനിമ റിലീസ് ചെയ്തത്. സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് തിയേറ്ററുകളിലേയ്ക്ക് നടത്തിയെങ്കിലും സിനിമ പ്രദര്‍ശനത്തെ അത് ബാധിച്ചിട്ടില്ല. സംസ്ഥാനത്തിന് വിരുദ്ധമാണ് , മതേതരത്തിന് വെല്ലുവിളിയാണ് എന്നാരോപിച്ചാണ് ഇസ്ലാം സംഘടനകള്‍ തിയേറ്ററുകളിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. കേരള സ്‌ററോറി ജെ എന്‍യു ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
കേരള സ്റ്റോറി സിനിമ വര്‍ഗ്ഗിയതെയ്ക്ക് എതിരെയുള്ളതാണെന്ന് രാജ്യത്തെ പ്രധാനമന്ത്രി വരെ പ്രഖ്യാപിച്ചതില്‍ നിന്നും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. എന്നാല്‍ സിനിമയില്‍ അത്തരം വര്‍ഗ്ഗീയതയല്ല മറിച്ച് നടന്നു പോയ സംഭവങ്ങളുടെ ശരിക്കുള്ള ചലച്ചിത്രാവിഷ്‌കാരമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. വലിയ ശ്രദ്ധിക്കാതെ കടന്നു പോകുമായിരുന്ന ഒരു സാധാരണ സിനിമയെ മതത്തിന്റെ പേരില്‍ വിവാദമാക്കിയതോടെ ചിത്രം രാജ്യത്താകമാനം പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാണ കമ്പനിയ്ക്കായി. അതുമാത്രമല്ല ബോക്‌സോഫീസില്‍ ചിത്രം വന്‍ വിജയത്തിലെത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ നേടുന്ന ഒരു തരം പോസിറ്റീവ് വൈബ് .
ബിജെപിയുടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കേരളത്തിന്റെ പേരില്‍ സിനിമ തയ്യാറാക്കിയതെന്നാണ് പ്രധാന ആരോപണം. ഇടതുപക്ഷ സംഘടനകളും, കോണ്‍ഗ്രസും, മുസ്ലീംലീഗും സംഘപരിവാര്‍ അജന്‍ഡ തന്നെയാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന വാശിയിലാണ് ബിജെപി സംഘടനകള്‍ . രൂക്ഷമായ പ്രതിഷേധങ്ങളും വിവാദങ്ങളും കത്തിനില്ക്കുന്ന സാഹചര്യത്തിലേയ്ക്കാണ് സിനിമ കേരളത്തിലെത്തിയതും. ഇത് എന്റെ കേരളത്തിന്റെ കഥയല്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നു ഇതില്‍ കേരളത്തെ അപമാനിക്കുന്നതായി ഒന്നുമില്ല. എല്ലാവരും കുടുംബത്തോടെ കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന വിലയിരുത്തലാണ് പുറത്തു വന്നിരിക്കുന്നത്.
ഐഎസ് റിക്രൂട്ട്മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
മതപരിവര്‍ത്തനത്തിന് വിധേയമായി രാജ്യം വിട്ട് ഐ എസില്‍ ചേര്‍ന്ന നാലു സ്ത്രീകളുടെ കഥയാണ് കേരള സ്‌റ്‌റോറി പറയുന്നത്. അതിനെ മുപ്പത്തി രണ്ടായിരമായും ഏറ്റവും ഒടുവില്‍ മൂന്നു സ്ത്രീകളായും ചുരുങ്ങിയതിന്റെ വിവാദങ്ങളാണ് കേരളത്തില്‍ നടന്നു കൊണ്ടിരുന്നത്. കേരള സ്റ്റോറിയിലൂടെ പറയുന്നത് മതംമാറ്റി ഐ എസില്‍ എത്തിയവരുടെ വിവരങ്ങള്‍ തന്നെയാണ്. പുതുതലമുറയ്ക്ക് അത് അറിയാനുള്ള അവസരം നിഷേധിക്കുന്നത് ഉചിതമാണോയെന്ന കാര്യം വിവാദത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ചിന്തിക്കുന്നത് നല്ലതായിരിക്കും.
കേരളത്തില്‍നിന്നും ഇതുവരെ ഐ.എസിലേക്കുപോയത് 102പേരാണെന്നാണ് കേരളാപൊലീസിന്റെ രേഖകളിലുള്ളതെന്ന് അറിയുന്നു. കേന്ദ്ര ഏജന്‍സികള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം അതാത് വ്യക്തികളുടെ വീടകളിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തും, അതുപോലെ യുവാക്കളെ കാണാനില്ലെന്ന് വീട്ടുകാര്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയും ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് കേരളാപൊലീസ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തെയ്യാറാക്കിയിട്ടുള്ളത്. ഈ 102പേരുടേയും പൂര്‍ണ വിവരങ്ങള്‍ അതതാത് ജില്ലകളിലെ സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഓഫീസുകളില്‍ സൂക്ഷിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ പോയിട്ടുള്ളതെന്നാണ് വിവരം.
39പേര്‍ കണ്ണൂരില്‍നിന്നും, 18പേര്‍ കാസര്‍കോട് നിന്നും ഒമ്പതുപേര്‍ വീതം കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നും പോയെന്നാണ് കണക്ക്. ഈ ജില്ലകള്‍ക്കു പുറമെ പാലക്കാട്, എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍നിന്നും ആളുകള്‍പോയിട്ടുണ്ട്. അതേ സമയം ചില യുവക്കള്‍ക്കൊപ്പം പോയ ചില ഭാര്യമാരുടേയും ചെറിയ കുട്ടികളുടെ എണ്ണവും ഈ കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍നിന്ന് ഐ.എസില്‍ പോയത് ഒമ്പത് യുവാക്കളാണെന്നും എന്നാല്‍ പോയെന്ന് സംശയിക്കുന്നവരുടെ എണ്ണം ഉള്‍പ്പെടെ 17പേരുടെ ലിസ്റ്റാണ് പൊലീസിന്റെ കയ്യിലുള്ളത് സമാനമായി നിലവിലെ എണ്ണത്തിന് പുറമെ സംശയിക്കുന്നവരുടെ ലിസ്റ്റ് മറ്റുജില്ലകളിലും സൂക്ഷിക്കുന്നുണ്ട്.
. ആവിഷ്‌കാര സ്വതന്ത്ര്യം എന്നത് തോന്ന്യാസത്തിനുള്ള ലൈസെന്‍സല്ലെന്ന വാദമെല്ലാം സിനിമ കണ്ടു മലയാളികള്‍ വിലയിരുത്തേണ്ടതാണ്. എന്നാല്‍ കേരള സ്റ്റോറി സിനിമ പറയുന്നതിനേക്കാള്‍ എത്രയോ മടങ്ങ് പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നും ഐ എസില്‍ എത്തിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത തള്ളിക്കളയാനാവില്ല.അതിന്റെ ്അന്വേഷണത്തിനുള്ള വാതിലുകള്‍ തുറക്കാന്‍ സഹായിക്കവാവണം .
https://www.facebook.com/Malayalivartha























