മാധ്യമങ്ങള്‍ ഇന്നലെ ചുരണ്ടി പുറത്തിട്ടപ്പോഴാണ് കമ്പനിയുടെ യഥാര്‍ത്ഥ ഉടമ പത്തനംതിട്ട സ്വദേശി സുരേന്ദ്രകുമാര്‍ പുറത്തായത് . പത്ത് ദിവസം പ്രസാഡിയോ വിവാദങ്ങളില്‍ പെട്ട് ആടിയുലഞ്ഞിട്ടും പുറത്തു വരാത്ത ഉടമയെ മാധ്യമങ്ങള്‍ വലിച്ച് പുറത്തിടുകയായിരുന്നു.

കഴിഞ്ഞ പത്തു ദിവസമായി കേരളത്തിന്റെ പ്രധാന ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത് എ ഐ ക്യാമറകളും, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രസാഡിയോ ഉള്‍പ്പടെയുള്ള കമ്പനികളെയും പറ്റിയാണ്.
ക്യാമറ വിവാദത്തിന്റെ തുടക്കം മുതല്‍ പുറത്തു വന്നതാണ് പ്രസാഡിയോ കമ്പനിയുടെ പേരും. സര്‍ക്കാര്‍ കരാറുകളില്‍ ഇത്രയധികം ശുഷ്‌കാന്തി കാണിക്കുന്ന പ്രസാഡിയോ കമ്പനിയുടെ യഥാര്‍ത്ഥ ഉടമയെ തേടിയുള്ള അന്വേഷണം എത്തി നിന്നത് അതിന്റെ ഡയറക്ടര്‍ കോഴിക്കോട്ടുകാരനായ രാംജിത്തിലാണ്. എന്നാല്‍ മാധ്യമങ്ങളോട ്‌സംസാരിക്കുമ്പോഴും കമ്പനി തന്റേതല്ലെന്ന് രാംജിത്തും പറഞ്ഞിരുന്നില്ല. മാധ്യമങ്ങള്‍ ഇന്നലെ ചുരണ്ടി പുറത്തിട്ടപ്പോഴാണ് കമ്പനിയുടെ യഥാര്‍ത്ഥ ഉടമ പത്തനംതിട്ട സ്വദേശി സുരേന്ദ്രകുമാര്‍ പുറത്തായത് . പത്ത് ദിവസം പ്രസാഡിയോ വിവാദങ്ങളില്‍ പെട്ട് ആടിയുലഞ്ഞിട്ടും പുറത്തു വരാത്ത ഉടമയെ മാധ്യമങ്ങള്‍ വലിച്ച് പുറത്തിടുകയായിരുന്നു.
സുരേന്ദ്രകുമാര്‍ ഇപ്പോള്‍ തുരുവന്തപുരത്താണ് താമസിക്കുന്നത്. വിവാദങ്ങളില്‍പ്പെട്ട പ്രസാഡിയോയുടെ ഉടമയായ സുരേന്ദ്രകുമാറിന് ഒമാനില്‍ കണ്‍സ്ട്രക്ഷന്‍ കരാര്‍ കമ്പനിയുണ്ട്. എന്നാല്‍ ഒമാനില്‍ ഇദ്ദേഹത്തിനെതിരെ ലേബര്‍ കോടതിയില്‍ ഒന്നിലധികം കേസുകള്‍ നിലനില്ക്കുന്നതിനാല്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളെ പറ്റിച്ചുതിനും ശമ്പളം നല്കാത്തതിനും ഇദ്ദേഹത്തിനെതിരെ നിരവധി കേസുകളുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
പ്രകാശ്ബാബുവുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നും ഒമാനിലെ അയല്‍വാസിയും 2000 മുതല്‍ അടുത്ത സുഹ്യത്തുമാണ്. പ്രസാഡിയോയുടെ കേരളത്തിലെ കാര്യങ്ങള്‍ നോക്കുന്ന ഒ.ബി. രാംജിത്ത് ഒമാനില്‍ പ്രകാശ്ബാബുവിന്റെ സഹപ്രവര്‍ത്തകനായിരുന്നു. പ്രകാശ്ബാബു വഴിയാണ് രാംജിത്തിനെ പരിചയപ്പെടുന്നത്. പ്രസാഡിയോ കമ്പനിക്കു പ്രകാശ്ബാബുവുമായുള്ളതെല്ലാം സുതാര്യമായ ഇടപാടുകളാണ്, അതുകൊണ്ടാണു ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തിയതെന്നാണ് സുരേന്ദ്രകുമാര്‍ പറയുന്നത്.
പ്രസാഡിയോ എന്റേതുമാത്രമാണേയെന്ന് നിലവിളിച്ചു കൊണ്ട് പുറത്തു വന്ന സുരേന്ദ്രകുമാറിന്റൈ ഒമാനിലെ ബിസിനസ് സംരംഭങ്ങളിലെ വിവരങ്ങളും പുറത്തായി തുടങ്ങിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പലര്‍ക്കും പത്തും പതിനെട്ടും മാസത്തെ ശമ്പളം നല്കാനുണ്ട്. ശമ്പളം ലഭിക്കാതെയും പട്ടിണി കിടന്നും ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പനാണ് പുറത്തു വിട്ടത്.
ശമ്പളം കിട്ടാതെയാകുമ്പോള്‍ മറ്റ് കമ്പനികളിലേയ്ക്ക് തൊഴില്‍ തേടി പോകാന്‍ പലരും നിര്‍ബന്ധിതരായിട്ടുണ്ട്. അങ്ങനെ മാറി പോകുന്നവര്‍ക്ക് എന്‍ ഒസി നല്കുമ്പോള്‍ പത്തും പതിനെട്ടും മാസത്തെ ശമ്പളം നല്കാറില്ല. ഒമാന്‍ മിനിസ്ട്രറി ഓഫ് ലേബറില്‍ നിരവധി പരാതികള്‍ തീര്‍പ്പാക്കാതെ നില്ക്കന്നുണ്ട്. സുരേന്ദ്രന്‍ നടത്തി കൊണ്ടിരുന്ന ഖാലിദ് അഹമ്മദി ആന്റ് സണ്‍സ് റോഡും പാലങ്ങളും പണിയുന്ന കമ്പനിയണ് മകന്‍ ജിതിന്‍ നടത്തുന്ന കമ്പനി അല്‍ നെഹാന്‍ എന്നതാണ്. 2018 മുതല്‍ ആയിരക്കണക്കിന് തൊഴിലാളികളെ ശമ്പളം നല്കാതെ പണിയെടുപ്പിച്ചതിനും ഒമാന്‍ ലേബര്‍ കോടതിയില്‍ കേസ് നിലനില്ക്കുകയാണെന്നാണ് അറിയുന്നത്. കോവിഡ് കാലത്ത് ആഹാരവും ,വെള്ളം പോലും നിഷേധിച്ച് തൊഴിലാളികളെ കഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്.
ഒരു ലക്ഷം രൂപ മുതല്‍ അന്‍പത് ലക്ഷത്തോളം രൂപ ശമ്പള കുടിശിക കിട്ടാനുള്ള ജോലിക്കാര്‍ ഉണ്ടെന്നും അവരാണ് സുരേന്ദ്രനെതിരെ ഇന്ത്യന്‍ എംബസിയിലും, ഒമാനിലും കേസുകള്‍ നടത്തുന്നതെന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത് കോവിഡ് കാലത്ത് വന്ദേഭാരത് മിഷനിലൂടെ നിരവധി പേര്‍ നാട്ടിലെത്തി ജീവന്‍ തിരിച്ചു പിടിയ്ക്കുകയായിരുന്നു. പണം നല്കനുളളവരുടെ പരാതിയെ തുടര്‍ന്നാണ് ഒമാനില്‍ നിന്ന് പുറത്തായതെന്നും പറയപ്പെടുന്നു.തൊഴിലാളികളെ കൊള്ളയടിച്ച പണാമാണ് സിപിഎം സ്വീകരിച്ചതെന്ന ആരോപണവുമുയരുന്നുണ്ട്. 20 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് ഫണ്ടായി സിപിഎം സ്വീകരിച്ചതെന്നാണ് രേഖകള്‍ പറയുന്നത്.
തൊഴിലാളി ദ്രോഹ നിലപാടുകളെടുത്തതിനാണ് സുരേന്ദ്രനെതിരെ കടുത്ത പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍വ്വരാജ്യ തൊഴിലാളികളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ കരാറിന്റെ ബിനാമിയായി സുരേന്ദ്രന്‍ മാറിയത് എങ്ങനെയെന്ന അന്വേഷണമാണ് ഇനി വേണ്ടത്.ന്യൂസ് അവറില്‍ സുരേന്ദ്രകുമാറിനെതിരെ ഉയര്‍ന്ന തൊഴിലാളി ദ്രോഹ തട്ടിപ്പുകള്‍ക്കെതിരെ അദ്ദേഹമോ അദ്ദേഹത്തിന്റെ കമ്പനിയോ പ്രതികരിച്ചിട്ടില്ല. എ. ഐ ക്യാമറാ വിഷയത്തില്‍ ഇന്നലെ രാവിലെ ഏഴ് മണിമുതല്‍ കമ്പനി പത്രക്കുറിപ്പ് തയ്യാറാക്കാനാരംഭിച്ചത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രസാഡിയോ കമ്പനിയ്ക്ക് തങ്ങളുടെ ഭാഗം ബോധ്യപ്പെടുത്താനായി ഒരു കുറിപ്പു പോലും തയ്യാറാക്കാനായിട്ടില്ല. പ്രസാഡിയോയുടെ രേഖകളില്‍ പേരില്ലാത്ത ചിലരാണ് കമ്പനി നിയന്ത്രിക്കുന്നതെന്ന ആരോപണം ശക്തമായി പ്രതിപക്ഷം രംഗത്തെത്തിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























