Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

യാത്രക്കാരുടെ തിരക്ക് കുറവുള്ള റൂട്ടുകളിലടക്കം പരിഗണിക്കാൻ എട്ട് കോച്ചുകളുള്ള, വന്ദേ ഭാരത് ട്രെയിൻസെറ്റുകൾ കൂടുതലായി പുറത്തിറക്കാൻ റെയിൽവേ....ഇനി വരുന്ന മാസങ്ങളിൽ പുറത്തിറങ്ങുന്നത് ഇത്തരം ചെറു വന്ദേ ഭാരത് ട്രെയിനുകളായിരിക്കും എന്നാണ് റിപ്പോ‍ർട്ടുകൾ....

06 MAY 2023 06:40 PM IST
മലയാളി വാര്‍ത്ത

ഇരട്ടി സന്തോഷത്തിലാണ് നമ്മൾ മലയാളികൾ, കേരളത്തെ സംബന്ധിച്ച് വന്ദേഭാരത്തിന്റെ വരവ് നമ്മൾ ആഘോഷിച്ചു. പല സൈഡിൽ നിന്നും വിമർശനങ്ങളും നെഗറ്റീവ് കമന്റുകളും വരുന്നുണ്ടനെകിലും. വന്ദേ ഭാരത് വിജയകരമായി ഓട്ടം തുടരുകയാണ്...അതിനു ഇടയിലായിരുന്നു സന്തോഷിക്കാൻ ഉള്ള വാർത്ത തേടി വന്നത്...സര്‍വീസ് ആരംഭിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ നേട്ടം കൊയ്ത് കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ്. രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്‌സ്പ്രസ് എന്ന നേട്ടമാണ് തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ ഓടുന്ന ട്രെയിന്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്റെ വന്ദേഭാരതിന്റെ ഒക്യുപന്‍സി റേറ്റ് 215 ശതമാനമാണ്. ട്രെയിനിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിന്റെ ഇരട്ടിയിലധികം പേര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് സാരം.ഇതിന്റെ പശ്ചാത്തലത്തിൽ ഇനിയും മാറ്റങ്ങൾ വരാൻ പോവുകയാണ് വന്ദേഭാരത്തിൽ എന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്...യാത്രക്കാരുടെ തിരക്ക് കുറവുള്ള റൂട്ടുകളിലടക്കം പരിഗണിക്കാൻ എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിൻസെറ്റുകൾ കൂടുതലായി പുറത്തിറക്കാൻ റെയിൽവേ. ഇനി വരുന്ന മാസങ്ങളിൽ പുറത്തിറങ്ങുന്നത് ഇത്തരം ചെറു വന്ദേ ഭാരത് ട്രെയിനുകളായിരിക്കും എന്നാണ് റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലടക്കം തിരക്കു കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ കോച്ചുകളുള്ള ട്രെയിനുകൾ അവതരിപ്പിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്.

നിലവിൽ രാജ്യത്തെ വിവിധ റൂട്ടുകളിലായി 15 വന്ദേ ഭാരത് ട്രെയിനുകളാണ് സ‍വീസ് നടത്തുന്നത്. ഇവയിൽ ഭൂരിപക്ഷവും 16 കോച്ചുകളുള്ള വന്ദേ ഭാരതാണ്. 2 എക്സിക്യൂട്ടീവ് കോച്ചുകളും 14 എസി ചെയ‍ർകാറുകളുമാണ് ഈ ട്രെയിനുകളിലുള്ളത്. എന്നാൽ മൈസൂ‍ർ - ചെന്നൈ റൂട്ടിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിൽ 8 കോച്ചുകൾ മാത്രമാണുള്ളത്. നിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവുമധികം ബുക്കിങ് ഉള്ളത് തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരതിനാണ്. തിരക്കു കുറവുള്ള റൂട്ടുകളിലേയ്ക്ക് പകരം 8 കോച്ച് ട്രെയിനുകൾ നൽകാനും വെയ്റ്റിങ് ലിസ്റ്റിൽ ഏറെ യാത്രക്കാരുള്ള റൂട്ടുകളിൽ 16 കോച്ചുകളിലധികം നീളമുള്ള വന്ദേ ഭാരത് അവതരിപ്പിക്കാനുമാണ് റെയിൽവേയുടെ പദ്ധതി. നൂറുശതമാനത്തിലധികം ബുക്കിങ് ഉണ്ടെങ്കിൽ 8 കോച്ച് വന്ദേ ഭാരത് ഓടുന്ന റൂട്ടുകളിൽ ഇവയ്ക്കു പകരം 16 കോച്ചുകളുള്ള ട്രെയിനുകൾ എത്തിക്കും.കൂടുതൽ യാത്രക്കാരെ ആക‍ർഷിച്ച് സർവീസുകൾ കൂടുതൽ ലാഭകരമാക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. അതേസമയം, സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് കൂടുതൽ സങ്കീ‍ർണമായ വന്ദേ ഭാരത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടിച്ചേ‍ർക്കുന്നത് അടക്കമുള്ള നടപടികൾ എളുപ്പമല്ല. 24 കോച്ചുകൾ വരെയുള്ള വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാൻ സാധിക്കുമെന്ന് ഐസിഎഫ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം വിവിധ വന്ദേ ഭാരത് ട്രെയിനുകളിലെ ഒക്യൂപെൻസി നിരക്ക് 48 ശതമാനം മുതൽ 203 ശതമാനം വരെയാണ്.

 

എന്നാൽ സ‍ർവീസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ കേരളത്തിലെ വന്ദേ ഭാരതിന് 235 ശതമാനമാണ് ഒക്യൂപെൻസി നിരക്ക്. തിരുപ്പതി റൂട്ടിൽ ഓടുന്ന വന്ദേ ഭാരതിനും മികച്ച സ്വീകാര്യതയുണ്ട്. 16 കോച്ചുകളുമായി ഓടുന്ന ബിലാസ്പൂ‍ർ- നാഗ്പൂർ വന്ദേ ഭാരത് ട്രെയിനിന് 52 ശതമാനം മാത്രമാണ് ഒക്യൂപെൻസി നിരക്ക്. ഈ സാഹചര്യത്തിൽ ഇവിടെ പകരം 8 കോച്ച് വന്ദേ ഭാരത് എത്തിക്കാനാണ് റെയിൽവേയുടെ പദ്ധതി. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ വൈകാതെ വന്ദേ ഭാരതിൻ്റെ കോച്ചുകളുടെ എണ്ണം 24 ആയി വ‍ർധിക്കാനാണ് സാധ്യത.തിരക്കനുസരിച്ച് നിലവിൽ 8 കോച്ചുള്ള പല ട്രെയിനുകളിലെയും കോച്ചുകൾ 12 അല്ലെങ്കിൽ 16 ആയി വ‍ർധിപ്പിക്കാനാകും. പ്രത്യേക എൻജിനില്ലാതെ കോച്ചുകളുടെ അടിയിൽ ഘടിപ്പിച്ച ട്രാക്ഷൻ മോട്ടറുകളാണ് വന്ദേ ഭാരതിനെ ചലിപ്പിക്കുന്നത് എന്നതിനാൽ കോച്ചുകളുടെ എണ്ണം വ‍ർധിച്ചാലും ട്രെയിനിൻ്റെ പ്രകടനത്തെ ഇത് ബാധിക്കില്ല. എന്നാൽ സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് ട്രെയിനിൻ്റെ നിർമാണച്ചെലവ് അടക്കം കൂടുതലാണ് എന്നതിനാൽ യാത്രക്കാരുടെ എണ്ണം റെയിൽവേയ്ക്ക് നി‍ർണായകമാണ്.കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസിനു മികച്ച സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തിൽ സമാനമായ കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. നിലവിലെ വന്ദേ ഭാരത് സർവീസിന് എതിർദിശയിൽ മാസങ്ങൾക്കുള്ളിൽ പുതിയ ട്രെയിൻ എത്തിയേക്കും. കൂടാതെ ബെഗംളൂരു റൂട്ടിൽ രാത്രിസമയത്ത് വന്ദേ ഭാരത് സ്ലീപ്പ‍ർ ട്രെയിൻ അവതരിപ്പിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. വരുന്ന ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് 75 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്.അതും കൂടെ പ്രാബല്യത്തിൽ വരുന്നതോടെ അടിമുടി മാറ്റമാവും കേരളത്തിലെ ഗതാഗത മേഖലയിൽ സംഭവിക്കാൻ പോകുന്നത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (16 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (27 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends