Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അരിക്കൊമ്പൻ്റെ കാണാക്കഥ ഇനി വെള്ളിത്തിരയിലേക്ക് എത്തുകയാണ്..... അരിക്കൊമ്പൻ എന്ന പേരിൽ തന്നെ എത്തുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ അനൌൺസ്മെൻ്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി....

06 MAY 2023 06:43 PM IST
മലയാളി വാര്‍ത്ത

കുറെ കാലമായി കേരളത്തിലെ ഓരോ ജനങ്ങളുടെയും ഊണിലും ഉറക്കത്തിലും ചർച്ച അരികൊമ്പൻ എന്ന കാട്ടാനയാണ്..ആദ്യമൊക്കെ അരികൊമ്പൻ കുറച്ചു ഇഷ്ടക്കേട് പിടിച്ചു പറ്റിയെങ്കിലും ഇപ്പോൾ അരികൊമ്പനായിരിക്കും ഏറ്റവും കൂടുതൽ ഫാൻസ്‌ ഉണ്ടാവുക..മയക്കത്തിൻ്റെ ആലസ്യമെല്ലാം വിട്ട് ബോധത്തോടെ മസ്തകം ഉയർത്തി നോക്കിയ കൊമ്പൻ തൻ്റെ ചുറ്റുപാടിലേക്കും ഒന്നു കണ്ണോടിച്ചു. മനുഷ്യരും ആനക്കൂട്ടവും വളഞ്ഞതും ലോറിയിലേക്ക് തള്ളിക്കയറ്റിയതും ചലിക്കുന്ന വാഹനത്തിലെ യാത്രയുമൊക്കെ വ്യക്തമല്ലാത്ത കാഴ്ചയായി അബോധ മനസിൽ എവിടെ കിടപ്പുണ്ട്. ഇപ്പോഴാണ് എല്ലാം ഒന്നു തെളിഞ്ഞു വരുന്നത്. ചുറ്റുപാടുമുള്ള കാടും മരങ്ങളും തീർത്തും അപരിചിതം. ഏതാണ് ദേശമെന്നോ എങ്ങോട്ടാണ് പോകേണ്ടതെന്നോ അറിയുന്നില്ല. ആകെ ആശ്വാസം സംശയക്കണ്ണുകൊണ്ട് വട്ടം ചുറ്റുന്നതും കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുന്നതുമായി ഇരുകാലി മൃഗങ്ങളൊന്നുമില്ല എങ്കിലും താനെവിടെയാണ്? ഉറ്റവരും ഉടയവരുമെവിടെ?നാടുകടത്തപ്പെട്ട് മേഘമലയിലൂടെ അലഞ്ഞു നിരിഞ്ഞു നടക്കുന്നതിനിടയിൽ അരിക്കൊമ്പൻ ഇങ്ങനെയൊക്കെയാകുമോ ചിന്തിച്ചിട്ടുണ്ടാവുന്നത്! തനിച്ചാക്കപ്പെട്ടവൻ്റെ നിസഹാതയും ആത്മരോഷവും വിശപ്പിൻ്റെ ഉൾവിളിയും അവനും കാണില്ലേ? അപ്പോൾ അരിക്കൊമ്പനും പറയാനുണ്ടാവില്ലേ സംഭവങ്ങളുടെ മറുവശം.

താനാരാണെന്നും എന്തിന് നാടുകടത്തപ്പെടുമെന്നും! അരിക്കൊമ്പൻ്റെ കാണാക്കഥ ഇനി വെള്ളിത്തിരയിലേക്ക് എത്തുകയാണ്.അരിക്കൊമ്പൻ എന്ന പേരിൽ തന്നെ എത്തുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ അനൌൺസ്മെൻ്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി.അതുകൊണ്ട് തന്നെ ആ പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പോസ്റ്റർ വളരെ പെട്ടന്ന് തന്നെ വൈറലാവുകയും ചെയ്തു..ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടി പെരിയാർ റേഞ്ച് വനമേഖലയിൽ വിട്ട അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയെഴുതുന്നത് സുഹെെൽ എം കോയയാണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമാണം.കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കാട്ടാനയാണ് അരിക്കൊമ്പൻ.എൻ എം ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്.അതേസമയം, പെരിയാറിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇന്ന് ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേർന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തി. നേരത്തെ പ്രതികൂല കാലാവസ്ഥ മൂലം ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.

 

ജിപിഎസ് കോളറിൽ നിന്നും സിഗ്നൽ ലഭിച്ചാൽ മാത്രമേ അരിക്കൊമ്പൻ എവിടെയാണെന്ന് വനം വകുപ്പിന് കണ്ടെത്താൻ കഴിയു.കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ മേഘമല ടൈഗർ റിസർവിന് സമീപമാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ഇതിനോട് ചേർന്നുള്ള ജനവാസമേഖലക്ക് സമീപം അരിക്കൊമ്പനെത്തിയതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ആന ആരോഗ്യവാനാണെന്ന നിഗമനത്തിലാണ് അധികൃതർ. ജിപിഎസ് കോളറിൽ നിന്ന് കൃത്യമായി വിവരം ലഭിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.ഇപ്പോൾ അരിക്കൊമ്പൻ്റെ കഥ പറയുമ്പോൾ മലയാളികൾ ദിവസങ്ങൾക്കു മുമ്പ് ന്യൂസ് ചാനലുകളിലൂടെ സാക്ഷികളായ സംഭവങ്ങളുടെ മറ്റൊരു ദൃശ്യാവിഷ്കാരമായിരിക്കും സാധ്യമാകുന്നത്. ചിന്നക്കനാൽ മേഖലയിൽ നിന്നും ഒരു പകൽ മുഴുവനുള്ള പരിശ്രമത്തിനൊടുവിലാണ് പ്രദേശിവാസികൾക്ക് പേടി സ്വപ്നമായി അരിക്കൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നാടുകടത്തിയത്. അരിക്കൊമ്പൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ആനയുടെ കഥയ്ക്കൊപ്പം നാടുകടത്തുന്ന രംഗങ്ങളും ഇടംപിടിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (16 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (27 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends