എസ്ആര്‍ഐടി പിണറായിക്ക് പ്രിയപ്പെട്ട കമ്പനി;അഴിമതിക്ക് കോപ്പുകൂട്ടിയാല്‍ പ്ലാനിട്ട് വര്‍ക്കൗട്ടാക്കും എസ്ആര്‍ഐടി,വീണ മോളും എസ്ആര്‍ഐടിയും തമ്മില്‍ അടുത്ത ബന്ധം,കരാറുകള്‍ ഈ കമ്പനിക്ക് പോകാന്‍ വഴിവിട്ട നീക്കം,കാട്ടുകള്ളനാണ് പിണറായി

എസ്ആര്‍ഐടിയും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്. പദ്ധതികളെല്ലാം പോകുന്നത് എസ്ആര്‍ഐടിക്ക്. വീണ മോള്‍ക്ക് വേണ്ടപ്പെട്ടവരുടെ കമ്പനിയെ കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ വഴിവിട്ട നീക്കങ്ങള്‍. സര്‍ക്കാര്‍ കൊടുത്ത പദ്ധതികളിലൊക്കെ കോടികളുടെ നഷ്ടമാണ് ഈ കമ്പനി വരുത്തിവെച്ചിട്ടുള്ളത്. എന്നിട്ടും എന്ത് പദ്ധതി വന്നാലും കരാര്‍ എസ്ആര്‍ഐടിക്ക് തന്നെ. കെ ഫോണും,എഐ ക്യാമറയും മാത്രമല്ല എസ്ആര്‍ഐടിക്ക് പോയ കരാറുകള്‍ വേറെയുമുണ്ട്. കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളിലെ ഓട്ടമാറ്റിക്ക് വാഹന പരിശോധന കേന്ദ്രവും കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡും തുരുമ്പെടുത്ത് നശിക്കുകയാണ്. അതിന് കാരണക്കാര്‍ എസ്ആര്‍ഐടിയെന്ന കരാര്‍ കമ്പനി. പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിട്ട് ഒരു പണിയും നടത്തിയല്ല. മൂന്നുവര്‍ഷത്തിന് ശേഷം കരാര്‍ തുകയില്‍ വര്‍ദ്ധന ആവശ്യപ്പെട്ടു. ഒരു പണിയും എടുക്കാതെ ഈ മൂന്നു വര്‍ഷമായി എവിടെയായിരുന്നുവെന്ന് എസ്ആര്‍ഐടിയോട് ചോദിക്കാന്‍ മോട്ടര്‍ വാഹനവകുപ്പോ സര്‍ക്കാരോ ധൈര്യം കാണിച്ചതുമില്ല. നഷ്ടം ഖജനാവിന് മാത്രം.
പല കരാറുകള്‍ ലഭിക്കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയിട്ടുണ്ട് എസ്ആര്‍ഐടി. എസ്ആര്‍ഐടി മോട്ടര്‍ വാഹന വകുപ്പിന്റെ റജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡുകളുടെ നവീകരണ പദ്ധതിയും ഏറ്റെടുക്കാന്‍ ശ്രമിച്ചതിന്റെ രേഖകള്‍ പുറത്ത്. 180 കോടിയെങ്കിലും ലഭിക്കുമായിരുന്ന കരാര്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഇമേജിങ് ടെക്‌നോളജി വഴിയാണു നേടിയെടുക്കാന്‍ ശ്രമം നടന്നത്.
പദ്ധതിയുടെ സേവന ദാതാവായി സിഡിറ്റിനെ നിശ്ചയിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത് 2022 ജൂലൈ ആറിനാണ്. ഇതിന് ഒരു വര്‍ഷം മുന്‍പ് 2021 ജൂലൈ 19നു പദ്ധതിയില്‍ പങ്കാളിത്ത താല്‍പര്യം സിഡിറ്റിനെ എസ്ആര്‍ഐടി അറിയിച്ചിരുന്നു. 3 കോടിയെങ്കിലും കാര്‍ഡുകള്‍ അതീവ സുരക്ഷയോടെ അച്ചടിച്ച് ലാമിനേറ്റ് ചെയ്തു വിതരണം ചെയ്യേണ്ട ബൃഹദ് പദ്ധതിയെക്കുറിച്ചു സ്വകാര്യ കമ്പനിക്ക് എങ്ങനെ മുന്‍കൂട്ടി വിവരം ലഭിച്ചു എന്നതു സംശയകരമാണ്. കാര്‍ഡ് ഒന്നിന് 60 രൂപയാണ് ഇപ്പോള്‍ കരാര്‍ നേടിയിരിക്കുന്ന ഐടിഐയ്ക്ക് മോട്ടര്‍ വാഹന വകുപ്പു നല്‍കുന്നത്. എഐ ക്യാമറ പദ്ധതി ഉദ്ഘാടനം ചെയ്ത അതേ വേദിയിലാണു മുഖ്യമന്ത്രി വിവിധ കാര്‍ഡുകള്‍ നവീകരിക്കുന്ന പദ്ധതിയും തുടങ്ങി വച്ചത്.
2004 മുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതിയാണ് കാര്‍ഡ് നവീകരണം. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രി എന്ന പൊതുമേഖലാ സ്ഥാപനവും റോസ്‌മെര്‍ട്ട ടെക്‌നോളജീസ് എന്ന ഡല്‍ഹി കമ്പനിയുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിനായിരുന്നു അന്നു കരാര്‍. സ്വകാര്യ കമ്പനിക്കെതിരെ ആരോപണങ്ങള്‍ വന്നതോടെ സര്‍ക്കാര്‍ പിന്മാറി. എന്നാല്‍ റോസ്‌മെര്‍ട്ട കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പദ്ധതി അനന്തമായി നീണ്ടു. സിഡിറ്റ് ഇതിനിടയിലാണു രംഗപ്രവേശം ചെയ്യുന്നത്. കാര്‍ഡ് നവീകരണ പദ്ധതി ഏറ്റെടുക്കാനുള്ള താല്‍പര്യം അറിയിച്ച സിഡിറ്റ് ഗതാഗത വകുപ്പിനെ അറിയിക്കാതെ ടെന്‍ഡര്‍ വിളിച്ചു. ഇതിനും മുന്‍പ് എസ്ആര്‍ഐടിയുടെ ശുപാര്‍ശ സിഡിറ്റില്‍ എത്തിയിരുന്നു. ടെന്‍ഡര്‍ ചോദ്യം ചെയ്ത് വീണ്ടും റോസ്‌മെര്‍ട്ട കോടതിയെ സമീപിച്ചതോടെ സിഡിറ്റിനെ ഒഴിവാക്കി മോട്ടര്‍ വാഹന വകുപ്പു സ്വന്തം നിലയില്‍ 4 ജില്ലകളില്‍ പൈലറ്റ് പദ്ധതി നടപ്പാക്കി. ഇതോടെയാണ് എസ്ആര്‍ഐടിയുടെ നീക്കം പാളിയത്. പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിലും സംരക്ഷിക്കപ്പെടുന്നത് സ്വകാര്യ കമ്പനിയായ എസ്ആര്‍ഐടിയുടെ താല്‍പര്യം. കെ ഫോണ്‍ പദ്ധതിക്ക് ഹാര്‍ഡ് വെയര്‍സോഫ്റ്റ് വെയര്‍ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭിച്ച ടെണ്ടര്‍ റദ്ദാക്കിയത് നിയമോപദേശം പോലും മറികടന്നാണെന്ന വിവരം പുറത്ത് വന്നിരുന്നു. പദ്ധതി നടത്തിപ്പില്‍ എസ്ആര്‍ഐടി എന്ന സ്വകാര്യ കമ്പനിയുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന കൂടുതല്‍ രേഖകളും ഇതോടെ പുറത്ത് വരികയാണ്.
https://www.facebook.com/Malayalivartha























