കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല; സന്തോഷ് ഈപ്പന്റെ ജാമ്യഅപേക്ഷയെ ഇഡി എതിർത്തില്ല; ഈ നിലപാടിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ട്; ലൈഫ് മിഷന്‍ കേസിലെ അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്; സുപ്രീം കോടതിയില്‍ വാദിച്ച് ശിവശങ്കറിന്റെ അഭിഭാഷകർ

ശിവശങ്കറിന്റെ ജാമ്യപേക്ഷ കോടതിയിൽ എത്തി നിൽക്കുകയാണ്. നിർണായകമായ ഒരു ചോദ്യം ശിവശങ്കറിന്റെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചിരിക്കുകയാണ്. കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല എന്ന് ശിവശങ്കറിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. മറ്റൊരു പ്രതിയായ സന്തോഷ് ഈപ്പന്റെ ജാമ്യഅപേക്ഷയെ ഇഡി എതിർത്തില്ല ചൂണ്ടിക്കാട്ടി. ഈ നിലപാടിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും ശിവശങ്കറിന്റെ അഭിഭാഷകർ വാദിച്ചു.
ലൈഫ് മിഷന്‍ കേസിലെ അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് സുപ്രീം കോടതിയില്‍ സമർപ്പിച്ച് ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണെന്നും.
യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ് എന്നും വ്യക്തമാക്കി. . തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലെന്നും ശിവശങ്കർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നു. ശിവശങ്കറിനായി അഭിഭാഷകരായ മനു ശ്രീനാഥ്, സെൽവിൻ രാജ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത് .
അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോട് ചോദിച്ചിരുന്നു . . കേസിൽ സ്വപ്നയുടെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷമയാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു . ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
https://www.facebook.com/Malayalivartha

























