തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ തീപിടിത്തം... വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിച്ചത്

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ തീപിടിത്തം. വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് 15 മിനിറ്റിനകം തീയണച്ചു.
സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാം നിലയില്‍ പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തം. മുഖ്യമന്ത്രിയുടെ ഓഫിസ് ഈ ബ്ലോക്കില്‍ നാലാം നിലയിലാണ് .
അതേസമയം ഒരു വര്‍ഷം മുന്‍പ് സമാനമായ നിലയില്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























