ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം. അഭിഷേകത്തിനും നിവേദ്യങ്ങള്‍ക്കുമായി ജലം എടുക്കുന്ന മണിക്കിണര്‍ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം.
നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങള്‍ ദേവസ്വം പുറത്തുവിട്ടിട്ടില്ല. വെള്ള നിവേദ്യം, നെയ് പായസം, പാല്‍പ്പായസം എന്നിവ തയ്യാറാക്കാനായി ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നിയന്ത്രണ സമയത്ത് ഈ വഴിപാടുകളുടെ അളവു കുറയ്ക്കും. 2014ല്‍ മണിക്കിണര്‍ ചെളി കോരി വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ സമീപ ദിവസങ്ങളില്‍ വെള്ളത്തിന് നിറം മാറ്റംമുണ്ടായ സാഹചര്യത്തിലാണ് നവീകരണം.
ചെളി കോരി നെല്ലിപ്പടി നവീകരിക്കുകയും കരിങ്കല്ലു കൊണ്ടു കെട്ടിയ കിണറില്‍ കളിമണ്‍ റിങുകള്‍ സ്ഥാപിക്കുകയും ചെയ്യും. ഇടയില്‍ പുഴ മണല്‍, ചെറിയ മെറ്റല്‍, കരി എന്നിങ്ങനെ ശുദ്ധീകരിക്കാനുള്ള പ്രകൃതിദത്ത വസ്തുക്കളും നിറയ്ക്കും. നാലമ്പലത്തിനകത്തെ മഴ വെള്ളം ശുദ്ധീകരിച്ച് കിണറിലേക്ക് തിരിച്ചുവിടും. നാലമ്പലത്തിലെ ഓവുകള്‍ക്ക് പകരം പൈപ്പും സ്ഥാപിക്കും.
30 ലക്ഷത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വഴിപാടായി നടത്തുന്നത് ചെന്നൈയില്‍ ബിസിനസ് നടത്തുന്ന മലയാളിയായ പ്രദീപാണ്. എറണാകുളം സ്വദേശിയായ എന്‍ജിനീയര്‍ ശ്രീനിവാസന്റെ മേല്‍നോട്ടത്തിലാണ് നവീകരണമുള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുകയും ചെയ്യും.
https://www.facebook.com/Malayalivartha

























