Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിയുടെ പശ്ചാത്തലത്തില്‍, കേരളം തമിഴ് നാടിന് കൊടുത്ത എട്ടിന്റെ പണിയായിപ്പോയി അരിക്കൊമ്പന്‍.... കയറ്റിവിട്ടത് പെരിയാര്‍ വനത്തിലാണെങ്കിലും തമിഴ് നാട്ടിലെ, തേനി ജില്ലയിലെ ജനവാസകേന്ദ്രത്തില്‍ ഏതു നിമിഷവും അരിക്കൊമ്പന്‍ കടന്നുചെല്ലാം....

09 MAY 2023 11:05 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിയുടെ പശ്ചാത്തലത്തില്‍  കേരളം തമിഴ് നാടിന് കൊടുത്ത എട്ടിന്റെ പണിയായിപ്പോയി അരിക്കൊമ്പന്‍. അരിക്കൊമ്പനെ കയറ്റിവിട്ടത് പെരിയാര്‍ വനത്തിലാണെങ്കിലും തമിഴ് നാട്ടിലെ തേനി ജില്ലയിലെ ജനവാസകേന്ദ്രത്തില്‍ ഏതു നിമിഷവും അരിക്കൊമ്പന്‍ കടന്നുചെല്ലാം. ഒരു കാര്യം തീര്‍ച്ചയാണ്. ചിന്നക്കമാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ ഒരു മാസത്തിനുള്ളില്‍ കാടിറങ്ങി നാട്ടില്‍ നിന്ന് അരിമോഷണവും ആള്‍ക്കൊലയും തുടങ്ങും.ഏതു നിമിഷവും തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ ഫോണില്‍വിളിച്ച് അരിക്കൊമ്പനെ തിരികെ കേരളത്തിലെത്തിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കാം. അരിക്കൊമ്പന്‍ ഭീഷണിയില്‍ മേഘമല, തേനി പ്രദേശങ്ങളിലെ ജനങ്ങള്‍ ഒരാഴ്ചയായി വീടിനു പുറത്തിറങ്ങാത്ത സ്ഥിതിയിലെത്തിയിക്കെ വനംവകുപ്പ് അടിയന്തിര ഇടപെടല്‍ നടത്തിയേക്കും. തമിഴ് നാട്ടില്‍ ആനക്കൊമ്പന്‍ ഒന്നുകില്‍ അഴിയെണ്ണും. അല്ലെങ്കില്‍ അടിയോടെ വീഴും. മേഘമലയില്‍ വൈകാതെ ജനങ്ങള്‍ പ്രക്ഷോഭം ആരിഭിച്ചേക്കാമെന്ന സാഹചര്യത്തില്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാരിനുതന്നെ അരിക്കൊമ്പന്‍ അന്തകനായി മാറാവുന്ന സാഹചര്യമാണുള്ളത്.

 

ചിന്നക്കനാലില്‍നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാടിനു തലവേദന മാത്രമല്ല നൂറു കണക്കിന് ജനങ്ങള്‍ക്കും വല്ലാത്ത ഭീഷണിയായി മാറുകയാണ്.  ആന ജനവാസ മേഖലയിലിറങ്ങിയ സാഹചര്യത്തില്‍ മേഘമല, തേനി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി മേഘമലയില്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് വനംവകുപ്പ് നിരോധിച്ചതിനു പിന്നാലെ രാത്രി കാല ഗതാഗതം പൂര്‍ണമായി നിരോധിച്ചിക്കുകയും ചെയ്തു.അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫിസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് കഴിഞ്ഞ ദിവസം മേഘമലയില്‍ പരിശോധന നടത്തുകയും ഇവിടെ  144 പ്രഖ്യാപിക്കാന്‍ ആലോചിക്കുകയും ചെയ്തു. ഒരാഴ്ചയായി തമിഴ്‌നാട് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയില്‍ ക്യാംപ് ചെയ്യുകയാണ്. തുടര്‍ച്ചയായ മൂന്നു ദിവസവും  അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ ഇറങ്ങിയത് ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനു സമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ച അരിക്കൊമ്പനെ . തൊഴിലാളികളും വനപാലകരും ചേര്‍ന്നാണ്  കാട്ടിലേയ്ക്കു തുരത്തിയത്.പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.  മേഘമല, ഇരവിങ്കലാര്‍, മണലാര്‍ മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

പെരിയാര്‍ വനമേഖലയില്‍ തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്.അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ ജനവാസമേഖലയില്‍ ഇറങ്ങിയിട്ടും അതിന്റെ കഴുത്തിലെ റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നല്‍ ലഭിക്കാത്തതില്‍ കേരള വനംവകുപ്പിനെതിരെ  തമിഴ് നാട് സര്‍ക്കാര്‍ ശക്തമായ വിമര്‍ശനമാണ് നടത്തിയത്. ്. ആനയുടെ നീക്കങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിയാത്തത് പ്രദേശവാസികളെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കിയതോടെ  പെരിയാര്‍ കടുവാസങ്കേതത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തമിഴ്നാട് നേരില്‍വിളിച്ച സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്തു.വെള്ളിയാഴ്ച ജനവാസമേഖലകളില്‍ അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടതോടെ വിനോദസഞ്ചരികള്‍ക്ക് മേഘമലയിലേക്കുള്ള  യാത്രയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആന, ജനവാസമേഖലകളിലേക്ക് ഇറങ്ങയിരുന്നില്ല. എന്നാല്‍ ആന ഇപ്പോഴും ജനവാസ മേഖയില്‍തന്നെയുണ്ടെന്നും മോശം കാലാവസ്ഥമൂലം റേഡിയോ കോളര്‍ പ്രവര്‍ക്കുന്നില്ലെന്നുമാണ് തമിഴ് നാട് പറയുന്നത്.

 

മേഘമല, ഹൈവേയ്‌സ്, മണലാര്‍, മേല്‍മണലാര്‍, വെണ്ണിയാര്‍, മഹാരാജാമെട്ട്, ഇരവിങ്കലാര്‍ എന്നീ ഡിവിഷനുകളാണ് മേഘമല എസ്റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടുചേര്‍ന്നതുമാണ്. നാലായിരത്തോളം തൊഴിലാളികളാണ് ലായങ്ങളിലും ചെറിയ വീടുകളിലുമായി കഴിയുന്നത്.അരിക്കൊമ്പന്‍ വിഷയത്തില്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ നിന്ന് ഏറെ മാറിയാണഅ കഴിയുന്നതെന്നും കേരള വനംവകുപ്പ് പറയുന്നു.ആന മേഘമലയില്‍ വീടും തമിഴ്‌നാട് ഫോറസ്റ്റ് വാഹനവും തകര്‍ത്തെന്ന് തമിഴ് മാധ്യമങ്ങള്‍  തെറ്റായ വാര്‍ത്ത നല്‍കി. ക്രമസമാധാന തകര്‍ച്ചയെ തുടര്‍ന്ന് അവിടെ 144 പ്രഖ്യാപിച്ചതായും വാര്‍ത്ത വന്നു.  അതിര്‍ത്തി പങ്കിടുന്ന കടുവാ സങ്കേതങ്ങളായ പെരിയാര്‍ കടുവാ സങ്കേതവും മേഘമല കടുവാ സങ്കേതവും  യോജിച്ച  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതെന്നും അരിക്കൊമ്പന്‍ രാപകല്‍ നിരീക്ഷണത്തിലാണെന്നും വനംവകുപ്പ് പറയുന്നു.

 

അരിക്കൊമ്പനെ പിടികൂടി താപ്പാനയാക്കുന്നതില്‍ ആര്‍ക്കാണ് തടസമെന്നാണ് പെരിയാര്‍ മേഖലയിലെ കര്‍ഷകരുടെ ചോദ്യം. ഇപ്പോള്‍ 30 വയസ് മാത്രം പ്രായമുള്ള പൂര്‍ണ ആരോഗ്യവാനായ ആന കുറഞ്ഞത് 30 വര്‍ഷംകൂടി ജനങ്ങള്‍ക്ക് ഭീഷണിയായേക്കാം. ആ സാഹചര്യത്തില്‍ അരിക്കൊമ്പനെ പിടികൂടി മുത്തങ്ങയില്‍ പരിശീലനം നല്‍കി കുങ്കിയാനയാക്കുന്നതല്ലേ ഏറ്റവും യുക്തം എന്നതാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കേരളവും തമിഴ് നാടും തമ്മിലുള്ള ബന്ധത്തെപ്പോലും അരിക്കൊമ്പന്‍ ഉലച്ചുകളയാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. മാത്രവുമല്ല കേരളത്തിലെ പെരിയാന്‍ മുതല്‍ കമ്പം വരെയുള്ള ഗതാഗതത്തിനും അരിക്കൊമ്പന്‍ ഭീഷണിയായേക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (23 minutes ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (39 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (1 hour ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (1 hour ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (1 hour ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (2 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (2 hours ago)

CPI ചരിത്രപരമായ നീക്കം  (2 hours ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

Malayali Vartha Recommends