കണ്ണീരടക്കാനാവാതെ നിലവിളിച്ച് .... തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം...

കണ്ണീരടക്കാനാവാതെ നിലവിളിച്ച്... തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം. ഇടവ പാറയില്‍ കണ്ണമ്മൂട് എ കെ ജി വിലാസത്തില്‍ ഇസൂസി - അബ്ദുല്‍ അസീസ് ദമ്പതികളുടെ ഇളയമകള്‍ സോഹ്റിന്‍ ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടന്നത്. റെയില്‍വേ ട്രാക്കിന് സമീപത്തായിരുന്നു കുട്ടിയുടെ വീട്. കളിച്ചുകൊണ്ടിരിക്കെ കുട്ടി ട്രാക്കിലേക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടുവയസുകാരന്‍. ഇതിനിടെ കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
മകനെ കാണാത്തത് കൊണ്ട് ട്രാക്കിലെ ആള്‍ക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്റിനെ തിരിച്ചറിയുന്നത്. വിവരമറിഞ്ഞ് അയിരൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha






















