"മറുനാടൻ ഷാജൻ സ്കറിയയോടാണ്..നിന്റെ പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെ ഇറക്കും.അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട.വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്" ഏകദേശം ഒരു ഡേറ്റ് കൂടി പറയാമോ അൻവറിക്ക PV ANVAR? പുതിയ ഓഫീസ് ഒക്കെ എടുക്കാൻ നേരം വേണമല്ലോ.. നേരത്തെ തയ്യാറാവാനാണ് ...-മറുപടിയുമായി മറുനാടൻ എഡിറ്ററും

"മറുനാടൻ ഷാജൻ സ്കറിയയോടാണ്..നിന്റെ പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെ ഇറക്കും.അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട.വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്" ഏകദേശം ഒരു ഡേറ്റ് കൂടി പറയാമോ അൻവറിക്ക PV ANVAR? പുതിയ ഓഫീസ് ഒക്കെ എടുക്കാൻ നേരം വേണമല്ലോ.. നേരത്തെ തയ്യാറാവാനാണ് ...-മറുപടിയുമായി മറുനാടൻ എഡിറ്ററും
പിവി അൻവറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
മറുനാടൻ ഷാജൻ സ്കറിയയോടാണ്..
1.നിന്റെ പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെ ഇറക്കും.അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട.വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്.
'പൂട്ടിക്കും'എന്നാണ് പറഞ്ഞത്.
2.രജിസ്ട്രാർ ഓഫ് കമ്പനീസിൽ വ്യാജരേഖ ചമച്ച്,നീ രജിസ്റ്റർ ചെയ്തിരിക്കുന്ന നിന്റെ Tidings Digital Publications Private Limited എന്ന കമ്പനിയുടെ നിലവിലെ രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്യിപ്പിച്ചിരിക്കും.
3.വ്യാജരേഖ ചമച്ച വിഷയത്തിൽ പരാതി നൽകും.നീ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നല്ലേ പറഞ്ഞത്?നിന്റെ വീട്ടിലിരിക്കുന്ന ആളുകളെ ഉൾപ്പെടെ വ്യാജരേഖാ നിർമ്മാണ കേസിൽ നിയമപ്രകാരം തന്നെ പ്രതികളാക്കും.
ഈ പറയുന്ന മൂന്നും നടക്കും.നടന്നിരിക്കും.
കൃത്യമായി എന്തൊക്കെയാണ് കാര്യങ്ങൾ എന്നങ്ങ് ആദ്യമേ പറയുന്നു.
തടുക്കാനൊക്കുമെങ്കിൽ നീ ഒന്ന് തടുത്ത് കാണിക്ക്..
പിന്നെ ഏഷ്യാനെറ്റിലെ നിന്റെ
കൂട്ടുകാരുടെ കാര്യം.
അതുങ്ങൾടെ പാട് അതുങ്ങൾക്കറിയാം.
സൈബറിടത്തിൽ വളരെ ആക്ടീവായി ഇടപെടുന്ന നിയമസഭാ സാമാജികരുടെ കൂട്ടത്തിലാണ് നിലമ്പൂർ എംഎൽഎ പി വി അൻവർ. അൻവറിന്റെ പോസ്റ്റുകളെല്ലാം പലർക്കും മുന്നറിയിപ്പെന്ന വിധത്തിലാണ് പുറത്തുവരാറുള്ളത്. മാധ്യമപ്രവർത്തകർ അടക്കം തന്റെ ഹിറ്റ്ലിസ്റ്റിൽ ഉള്ളവരാണെന്ന് ഇടയ്ക്കിടെ അദ്ദേഹം പറയുകയും ചെയ്യാറുണ്ട്.
വെല്ലുവിളി പോസ്റ്റുകൾ പതിവായി ഇടുന്ന പി വി അൻവർ മരണമാസ്സ് ആണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളും പറയാറുള്ളത്. സൈബറിടത്തിൽ കടന്നൽ കൂട്ടത്തിന്റെ നേതാവാണ് അൻവറെന്നാണ് അവർ ആഘോഷിക്കുന്നതും. ഇടക്കാലം കൊണ്ട് ആഫ്രിക്കയിൽ സ്വർണ ഖനനത്തിന് പോയപ്പോഴും ഫേസ്‌ബുക്കിൽ സജീവമായിരുന്നു അൻവർ. മണ്ഡലത്തിലെ കാര്യങ്ങൾ പോലും സൈബറിടത്തിലൂടെയാണ് അദ്ദേഹം നടത്തിയത്. നിയമസഭയിൽ എത്തിയില്ലെങ്കിലും സൈബറിടത്തിലൂടെ മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കി.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും കുറച്ചുകാലമായി മാധ്യമപ്രവർത്തകരുമായി കട്ടക്കലിപ്പിലാണ് അൻവർ. താനുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾ കൊടുക്കുന്നതിലാണ് അദ്ദേഹതതിന് പരിഭവമുള്ളത്. ഈ പരിഭവം പലപ്പോഴും പൊട്ടിത്തെറികളായി മാറാറുമുണ്ട്. തടയണ പൊളിക്കേണ്ടി വന്നതും, ഇഡി ചോദ്യം ചെയ്തതുമെല്ലാം മാധ്യമ വാർത്തകളെ തുടർന്നാണെന്ന പരിഭവത്തിലാണ് അദ്ദേഹം. അടുത്തിടെ 24 ചാനലിലെ പരിപാടിയിൽ പോയും എംഎൽഎ മാധ്യമ പ്രവർത്തകർക്കെതിരെ പൊട്ടിത്തെറിച്ചിരുന്നു.
പിന്നാലെയാണ് വീണ്ടുമൊരു ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തുവന്നിരിക്കയാണ് നിലമ്പൂർ എംഎൽഎ. ഏതോ മാധ്യമ സ്ഥാപനത്തെയും മാധ്യമ സ്ഥാപനത്തെയും ഉദ്ദേശിച്ചാണ് എംഎൽഎയുടെ രംഗപ്രവേശം. പേരു പറയാതെയുള്ള പോസ്റ്റിൽ ആ സ്ഥാപനത്തിന്റെ ഓഫീസ് ഒരു ദിവസം പൂട്ടിക്കും എന്നാണ് വെല്ലുവിളി. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ വാർത്ത നൽകി. പിന്നാലെയാണ് പൂട്ടിക്കുക മറുനാടൻ ആകുമെന്ന് അൻവർ വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha