Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോള്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെയാണ് സമര്‍പ്പിച്ചത്. സന്ദീപിനു മാനസിക പ്രശ്‌നമില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്

05 JUNE 2023 08:10 PM IST
മലയാളി വാര്‍ത്ത

പോലീസ് അകമ്പടിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപെന്ന അധ്യാപകന്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ യുവ ഡ്യൂട്ടി ഡോക്ടര്‍ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കേരള പോലീസിനെയും ഞെ
ട്ടിച്ചു കൊണ്ടുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. കേരള ഏറെ വേദനയോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കേസിന്റെ ഗതി തന്നെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. ലഹരിയില്ലാതെ താന്‍ എന്തിന് ആശുപത്രിയില്‍ അക്രമം നടത്തിയെന്നതിന് സന്ദീപ് വ്യക്തമായ ഉത്തരം നല്കിയെന്നാണ് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിലിറങ്ങിയാല്‍ ഇനിയും ഇയ്യാള്‍ ഇത്തരം അക്രമങ്ങള്‍ നടത്തുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോഴെത്തിയിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സന്ദീപിന് അന്വേഷണ സംഘത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയായി.

ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോള്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെയാണ് സമര്‍പ്പിച്ചത്. സന്ദീപിനു മാനസിക പ്രശ്‌നമില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുമ്പോള്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം.എന്നാല്‍ ഇയാളുടെ പരിശോധനാ ഫലത്തില്‍ ലഹരിയുടെ സാന്നിദ്ധ്യമില്ല. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന പൊലീസിന്റെ വാദം ശരി വയ്ക്കുന്നതാണിത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിന്റെ മാനസിക നില പരിശോധിച്ചത്. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു നിരീക്ഷിച്ചു വരുകയാണ്. പത്തു ദിവസം കിടത്തി ചികിത്സയിലൂടെ നിരീക്ഷിച്ചാണ് മെഡിക്കല്‍ കോളെജില്‍ ഇയ്യാളുടെ മാനസിക നില ഡോക്ടര്‍മാരുടെ സംഘം വിലിയിരുത്തിയത്. സന്ദീപിന് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ടാണ് കുറ്റമറ്റ രീതിയില്‍ പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇയ്യാള്‍ മദ്യത്തിന് ചെറുപ്പം മുതലേ അടിമയായിരുന്നു. എന്നാല്‍ മാനസിക രോഗത്തിന് ചികിത്സ തേടിയതിനോ മാനസിക പ്രശ്‌നങ്ങളില്‍ മറ്റ് അക്രമങ്ങള്‍ നടത്തിയതിനോ തെളിവു കണ്ടെത്താനായില്ല.
 
ലഹരിയും മാനസിക പ്രശ്‌നവും അല്ലെങ്കില്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് പൊലീസ് അന്വേഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ പത്തനംതിട്ടക്കാരിയായ ഡോക്ടറെയോ അക്രമത്തില്‍ പരിക്കേല്‍പിച്ച ആശുപത്രി ജീവനക്കാരെയോ പ്രതിയായ സന്ദീപിന് മുന്‍പരിചയം പോലുമില്ല. തന്നെ ആരോ ആക്രമിക്കുന്നു പോലീസെത്തി രക്ഷിക്കണമെന്ന് സന്ദീപ് ഫോണില്‍ വിളിച്ച പ്രകാരമാണ് പോലീസെത്തുന്നത്. എന്നാല്‍ ഇയ്യാള്‍ കയ്യാല കയറുന്നതിനിടയില്‍ മറിഞ്ഞു വീണ് ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കിയ പോലീസ് വൈദ്യ പരിശോധനയ്ക്കായിട്ടല്ല മുറിവില്‍ മരുന്നു വെയ്ക്കുന്നതിനായിട്ടാണ് ഇയ്യാളെ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരുടെ മുന്നില്‍ നിന്നാണ് ഇയ്യാളെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോയതും. ആസുപത്രി ജീവനക്കാരും പോലീസുമല്ലാതെ ഇയ്യാളുടെ ബന്ധുവായ ഒരാളും ആശുപത്രിയിലെത്തിയിരുന്നു.

ഡോകര്‍ പരിശോധിക്കുമ്പോഴും മുറിവില്‍ മരുന്നുവെച്ചു കെട്ടുമ്പോഴും ലഹരിയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെ ആശുപത്രിയുടെ വീഡിയോ പകര്‍ത്തി സ്‌കൂളിലേയക്ക് പ്രഥമാധ്യാപികയ്ക്ക് ഇയ്യാള്‍ അയച്ചു കൊടുക്കുകയും ചെയ്തു. സന്ദീപിന്റെ ബന്ധു അടുത്തെത്തിയപ്പോഴാണ് ഇയ്യാള്‍ അക്രമാസക്തനായി തുടങ്ങിയത്. ആദ്യം ചുറ്റും കൂടി നിന്ന ജീവനക്കാരികളെയും പിന്നീട് പോലീസിനെയും ആക്രമിച്ച ശേഷമാണ് ഡോ.വന്ദനദാസിനെ ചവിട്ടിതള്ളിയിട്ട് കുത്തിയത്. ബന്ധു അടുത്തെത്തിയതു മുതല്‍ ഇയ്യാളുടെ സ്വഭാവം മാറി തുടങ്ങിയെന്ന് ആശുപത്രി ജീവനക്കാരും മൊഴി നല്കിയിട്ടുണ്ട്. അതായത് തന്റെ ബന്ധുക്കളെല്ലാം നല്ലനിലയില്‍ ജീവിക്കുകയാണ്. താന്‍ മാത്രം മദ്യത്തിന് അടിമയായി ജീവിതം തുലച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വളരെ മോശക്കാരനായാണ് ജീവിക്കുന്നത്. തന്റെ ജീവിതം താന്‍ തന്നെ തകര്‍ത്തതിലുള്ള അമര്‍ഷം നുരഞ്ഞു പൊന്തി ബന്ധുവിനെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അക്രമം തുടങ്ങിയതോടെ നിലവിട്ടു പോയെന്നും ആരെയൊക്കെ ആക്രമിച്ചെന്ന് അറിയില്ലെന്നുമാണ് സന്ദീപ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ലഹരിയുടെ സ്വാധീനത്താലാണ് അക്രമവും കൊലയും നടത്തിയതെന്ന് വാദം ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ ഇല്ലാതായി. മാനസിക പ്രശ്‌നങ്ങളുണ്ടെന്ന പ്രതിയുടെ വാദവും പരിശോധനയിലൂടെ തള്ളിയപ്പോഴാണ് പുതിയ മൊഴി നല്കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വലിയ നഷ്ടമുണ്ടായെന്നും ഇനി സാമ്പത്തികമായി ഉയരാന്‍ കഴിയില്ലെന്നും ഇയ്യാള്‍ പറയുന്നു. ബന്ധുക്കളും കൂട്ടുകാരും ചതിച്ചെന്ന തോന്നലും ഇയ്യാള്‍ പ്രകടിപ്പിച്ചിരുന്നു. ഇയ്യാളുടെ മൊഴി എന്തു തന്നെയായാലും കേസിന്റെ വിധിയെ അതു ബാധിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. സാക്ഷിമൊഴികള്‍ വളരെ ശക്തമാണ്. ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസറും ഡോക്ടറുമാണ് പ്രധാന സാക്ഷിയെന്നതും കേസിന്റെ പ്രത്യേകതയാണ്.കുറ്റപത്രവും വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാ
നായി അന്വേഷണ സംഘം കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയാണ്.

ദാ ഇവിടെവച്ചാണ് ഞാനത് ചെയ്തത്, എന്നിട്ട് കത്രിക കസേരയുടെ താഴേയ്‌ക്കെറിഞ്ഞു. പിന്നീട് വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് വെള്ളമെടുത്തു കുടിച്ചു. മുഖം കഴുകി..' കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പിന് എത്തിച്ച ഡോ. വന്ദനാദാസ് കൊലക്കേസിലെ പ്രതി സന്ദീപ് കൂസലില്ലാതെ സംഭവത്തെക്കുറിച്ച് അന്വേഷണ സംഘത്തോട് വിവരിച്ചപ്പോള്‍ തന്നെ ഇയ്യാള്‍ അബോധാവസ്ഥയില്ല ഇക്കാര്യങ്ങള്‍ ചെയതെന്ന് പോലീസിന് വ്യക്തമായിരുന്നു.

കഴിഞ്ഞ പത്തിന് പുലര്‍ച്ചെ നാലരയോടെയാണ് സന്ദീപിനെ പൊലീസുകാര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നതും തുടര്‍ന്ന് ഡോക്ടര്‍ കൊല്ലപ്പെട്ടതും. അതേസമയം കണക്കാക്കിയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടു പോയതതന്നെ  പോലീസിന് ഇനിയൊരു വീഴ്ച കൂടി താങ്ങാനാവില്ലെന്ന തിരിച്ചറിവിന്റെ ഭാഗമായാണ്.  കാലിലെ മുറിവിന് ചികിത്സയ്ക്കായി പൊലീസിനൊപ്പം ആശുപത്രിയില്‍ എത്തിയതും ഡോക്ടര്‍ പരിശോധിച്ചതും മരുന്നുവച്ചുകെട്ടിയതും അവിടെ നിന്നു കത്രിക കൈക്കലാക്കിയതും കുത്തിയതുമെല്ലാം ഇയ്യാള്‍ തന്നെ വിവരിച്ചു കൊടുത്തിരുന്നു.

ഡോക്ടര്‍ വന്ദനയുടെ കൊലപാതകം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.ഇത് പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. അക്രമിയെ ഭയന്ന പോലീസ് ഓടി രക്ഷപ്പെട്ടതാണ് ഡോക്ടറുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പോലീസിന് ഇനി ശക്തമായി വാദിക്കാനാവും. മദ്യലഹരിയിലായിരുന്ന പ്രതിയെ കൈവിലങ്ങില്ലാതെ പോലീസ് എത്തിച്ചു എന്ന അപരാധമാണ് പോലീസിനെതിരെ കെട്ടിവെച്ചത്. എന്നാല്‍ ഇയ്യാള്‍ മദ്യപിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പലതവണ പറഞ്ഞെങ്കിലും ചര്‍ച്ചകളെല്ലാം ലഹരിയിലേയ്ക്കും പോലീസിന്റെ വീഴിചയിലേയ്ക്കും വഴി മാറി പോവുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കൈവിലങ്ങ് ഇടാനാവില്ലെന്ന് പോലീസും പറഞ്ഞിരുന്നു. എല്ലാ തര്‍ക്കങ്ങള്‍ക്കും ഫോറന്‍സിക് റിപ്പോര്‍ട്ട് ഇത്തരം നല്കിയിരിക്കുകയാണ്. ലഹരിയുടെ മയക്കത്തിലാണ് അക്രമം നടത്തിയതെന്നും അന്ന് സന്ദീപും പറഞ്ഞത് പോലീസിനെ വല്ലാതെ വെട്ടിലാക്കിയിരുന്നു.


ഡോ. വന്ദനദാസിന്റെ മരണത്തില്‍ രാജ്യവ്യപകമായി പ്രതിഷേധമുണ്ടായി . കേരള പോലീസിനെ എല്ലാഭാഗത്തു നിന്നും കടന്നാക്രമിച്ചു. പോലീസിന്റെ ഭാഗത്തെ ശരികള്‍ കണ്ടെത്തനോ അറിയാനോ മാധ്യമങ്ങള്‍ പോലും ശ്രമിച്ചില്ല. സന്ദീപ് പ്രതിയായിരുന്നില്ലെന്നും പരിക്കേറ്റ് സഹായം തേടിയ ആളെ ആശുപത്രിയില്‍ എത്തിക്കുകയാണ് പോലീസ് ചെയ്തതെന്നും പറഞ്ഞെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. കേരളത്തില്‍ പോലീസിന്റെ ധാര്‍മ്മികതയും ധൈര്യവും ചോദ്യം ചെയ്യപ്പെട്ട കേസായി ഇത് മാറുകയായിരുന്നു. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയും പോലീസുകാര്‍ അന്യന്റെ ജീവന്‍ കാക്കണമെന്ന കമന്റ് ഹൈക്കോടതിയ്ക്ക് പോലും പറയേണ്ടി വന്നു. അന്നു ഡ്യൂട്ടിയുലുണ്ടായിരുന്ന പോലീസുകാരെ കൂട്ടത്തോടെ വേട്ടയാടുകയും ചെയ്തു. മദ്യലഹരിയിലുള്ള പ്രതിയെ കൈവിലങ്ങിട്ടില്ലെന്നതായിരുന്നു മുഖ്യ ആരോപണം.

അതേസമയം , മരിച്ച വന്ദനയുടെ കുടംബത്തി സര്‍ക്കാര്‍ 25 ലക്ഷം രൂപ സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്. വന്ദനയുടെ മരണത്തിന്റെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ആരോഗ്യ സംരക്ഷണ ഒര്‍ഡിനന്‍സ് ഒരാഴ്ച കൊണ്ട് സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരികയും ചെയ്തു. ഡോക്ടര്‍മാരുടെ സംഘടന ദശകങ്ങളായി ആവശ്യപ്പെടുന്ന സുരക്ഷാനിയമം ഒരാഴ്ച കൊണ്ട പൂര്‍ത്തിയാക്കാന്‍ ഒരു കുടുംബത്തിലെ ഏകമകളുടെ ജീവത്യാഗം വേണ്ടി വന്നു എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (10 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (10 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (10 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (10 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (10 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (11 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (12 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (13 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (13 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (13 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (14 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (14 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (17 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (19 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (19 hours ago)

Malayali Vartha Recommends