Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പോലീസ് കാണിച്ച അതി ബുദ്ധിയില്‍ കുരുങ്ങാന്‍ പോകുന്നത് അപകടത്തില്‍ പരുക്കേറ്റ തിരുവല്ല സി ഐ രാജീവ്. കരുതികൂട്ടിയുള്ള കൊലക്കേസ് എന്ന വാദത്തില്‍ ഇന്‍ഷ്വറന്‍സ് ക്ലെയിം കിട്ടാന്‍ ബുദ്ധിമുട്ടാകും

16 DECEMBER 2015 05:40 PM IST
മലയാളി വാര്‍ത്ത.

പോലീസിന്റെ അതി ബുദ്ധി വിനയാകുമോ. എസ്.സി.എസ് ജങ്ഷനില്‍ അപകടത്തില്‍പ്പെട്ട വാഹനം മാറ്റുന്നതിനിടെ ജീപ്പിടിച്ച് പരുക്കേറ്റ സിഐ വി. രാജീവിന് ഇന്‍ഷ്വറന്‍സ് ക്ലെയിം കിട്ടാനുള്ള സാധ്യതയില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരേ ചുമത്തിയ വകുപ്പുകളാണ് നഷ്ടപരിഹാരം കിട്ടുന്നതിന് തടസമാകുന്നത്.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എം.സി റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ വാഹനം നീക്കം ചെയ്യാന്‍ നേതൃത്വം നല്‍കിക്കൊണ്ടിരുന്ന സി.ഐയെ അമിതവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചു വീഴ്ത്തി എന്നതായിരുന്നു. ഇതു മറച്ചു വച്ച് കേസിന് ബലം കൂട്ടാന്‍ വേണ്ടി പൊലീസ് എഴുതിച്ചേര്‍ത്ത കഥയാണ് തിരിച്ചടിയായിരിക്കുന്നത്. 307(വധശ്രമം) വകുപ്പ് ചുമത്തിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഇതിനായി പൊലീസ് പുതിയ കഥ മെനഞ്ഞു. വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന സിഐ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ജീപ്പ് മടങ്ങി വന്ന് അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തി എന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്. 307ാം വകുപ്പിട്ട് കേസെടുത്താല്‍ പരുക്കേറ്റയാള്‍ക്ക് വാഹനഅപകട ഇന്‍ഷുറന്‍സ് കിട്ടില്ലെന്ന് നിയമ വിദഗ്ധരും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു.
വധശ്രമം കോടതിയില്‍ തെളിയിക്കണമെങ്കില്‍ പ്രിപ്പറേഷന്‍(മുന്നൊരുക്കം), മെന്‍സ്രിയ(മെന്റല്‍ ഇന്റന്‍ഷന്‍), മുന്‍വൈരാഗ്യം എന്നിവ തെളിയിക്കണം. വ്യക്തമായ മുന്‍ധാരണയോടെ കൊലപാതകത്തിന് ശ്രമിച്ചുവെന്ന വാദം വന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം കൊടുക്കില്ല. 279, 337, 338 എന്നിങ്ങനെ മോട്ടോര്‍ വാഹനാപകടം സംബന്ധിച്ച വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കില്‍ സി.ഐയ്ക്ക് നഷ്ടപരിഹാരം കിട്ടുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സി.ഐയ്ക്ക് തുടര്‍ചികില്‍സയ്ക്ക് വന്‍തുക തന്നെ വേണ്ടിവരും. ദീര്‍ഘനാളത്തെ ചികിത്സയും വേണ്ടിവരും. ഞായറാഴ്ച രാത്രി 11.35 നായിരുന്നു അപകടം. സംഭവത്തില്‍ ജീപ്പോടിച്ചിരുന്ന മഞ്ഞാടി കാഞ്ഞിരക്കാട്ട് ജാക്കി സാം വര്‍ക്കിയെ(25) പൊലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.
സിഐ രാജീവിന്റെ നില അതീവഗുരുതരമായിരുന്നു. നട്ടെല്ലിന് നല്ല ക്ഷതമേറ്റിട്ടുണ്ട്. 43 വയസാണ് സി.ഐയ്ക്ക് ഇപ്പോഴുള്ളത്. മദ്യലഹരിയില്‍ വാഹനമോടിച്ച് വന്ന് സി.ഐയെ ഇടിച്ചിട്ടതിന്റെ പ്രതികാരം മാത്രമാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പ് നടത്തുകയാണ്.
സ്ഥിതി ഇതായിരിക്കേയാണ് വെറും പ്രതികാരത്തിന്റെ പേരില്‍ ക്ലെയിം കിട്ടുന്ന വകുപ്പുകള്‍ ഒഴിവാക്കി കേസ് എടുത്തിരിക്കുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ മണ്ടത്തരം തിരുവല്ല പൊലീസിനെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എങ്കിലും തെറ്റു തിരുത്താന്‍ അവര്‍ തയാറായിട്ടില്ല.
ടൗണിലെ പ്രമുഖ ഹോട്ടല്‍ ഉടമയായ വിക്‌ടോറിയ കൊച്ചുമോന്റെ മകനാണ് അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ചിരുന്ന ജാക്കി സാംവര്‍ക്കി. ഇയാള്‍ മദ്യലഹരിയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (34 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends