തമ്പാനൂരില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ അതിക്രമ ശ്രമം... ഒരാള്‍ പിന്തുടര്‍ന്ന് സ്പര്‍ശിച്ചതായാണ് യുവതി പൊലീസിനെ അറിയിച്ചത്

തമ്പാനൂരില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ അതിക്രമ ശ്രമം. ഒരു സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങവേയായിരുന്നു സംഭവം. ഒരാള്‍ പിന്തുടര്‍ന്ന് സ്പര്‍ശിച്ചതായാണ് യുവതി പൊലീസിനെ അറിയിച്ചത്. സംഭവശേഷം പൊലീസിനെ വിവരമറിയിച്ചെങ്കിലും കേസ് കൊടുക്കാന്‍ യുവതി താത്പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ യുവതി രേഖാമൂലം തന്നെ അതിക്രമ വിവരം അറിയിച്ചതിനാല്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവര്‍ക്ക് വിവിധ സംഘടനകള്‍ ഭക്ഷണം വിതരണം ചെയ്യുന്ന സമയത്തായിരുന്നു സംഭവമുണ്ടായത്. ഇത് മൂലം സംഭവസ്ഥലത്ത് നിരവധി ആളുകളുണ്ടായിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്. പ്രദേശത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയാനാണ് ശ്രമം. രാപ്പകല്‍ വ്യത്യാസമില്ലാതെ നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം പെരുകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് പട്ടാപ്പകല്‍ ഗര്‍ഭിണിയ്ക്ക് ദുരനുഭവമുണ്ടായത്.
https://www.facebook.com/Malayalivartha























