സത്യം അറിഞ്ഞ് പിണറായി, ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം വിവാദം മുഖ്യമന്ത്രി -വെള്ളാപ്പള്ളി നാടകം

എല്ലാ കാര്യങ്ങളും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനറിയാം. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞതിന് ശേഷം പിണറായിയെ മാധ്യമങ്ങള്‍ കാര്യമായി പരിഗണിക്കുന്നില്ല. അതിനെ തുടര്‍ന്ന് ടിയാന്‍ പ്രവര്‍ത്തനം ഫേസ്ബുക്കിലേക്ക് മാറ്റി. മാധ്യമങ്ങള്‍ തിരസ്‌കരിച്ചാലും താന്‍ പറഞ്ഞത് എത്തേണ്ടടുത്ത് എത്തും.
അതുകൊണ്ട് തന്നെയാണ് വെള്ളാപ്പള്ളിയുടെയും മുഖ്യമന്ത്രിയുടെയും പ്രതിമാവിവാദത്തില്‍ പിണറായിക്ക് സംശയം തോന്നിയത്. ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ നടപടി വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയുമായുള്ള ഒത്തു കളിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞത്.
തൊഴിലുറപ്പു തൊഴിലാളി യൂണിയന്‍ മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുബോഴാണ് പിണറായിയുടെ സംശയം.
അനാച്ഛാദനച്ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രതിഷേധം അറിയിക്കാത്തതു സംശയാസ്പദമാണ്. അപ്പോള്‍ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം മുഖ്യമന്ത്രി നടത്തിയ നാടകമാണെന്ന് ചിന്തിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. മുഖ്യമന്ത്രി പങ്കെടുത്താല്‍ പ്രതിഷേധം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഇത് മൂലം ഒഴിവാക്കിയെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടേണ്ടത് സംസ്ഥാന സര്‍ക്കാരിനല്ലേ. അല്ലാതെ വെള്ളാപ്പള്ളിക്ക് അല്ലല്ലോയെന്നും പിണറായി ചോദിച്ചു. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിച്ചത് മുഴുവന്‍ കേരളത്തെ ഭിന്നിപ്പിക്കാനുള്ള കാര്യങ്ങളാണ് മോഡി സംസാരിച്ചത് മതപരമായ വേര്‍തിരിവും ജാതീയ ഭിന്നതയും വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha