Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന.... ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.... ഏഷ്യന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട്, ബീജിംഗും ഇന്‍ഡ്യയും പരസ്പരം മാധ്യമ റിപോര്‍ടര്‍മാരെ പുറത്താക്കുന്ന കാഴ്ചയാണ് കാണുന്നത്...

12 JUNE 2023 07:58 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ഇന്ത്യയുടെ ഒരു മാധ്യമ പ്രവർത്തകനെയും ഇനി ചൈനയിൽ കണ്ടു പോകരുത്..കടുത്ത തീരുമാനം എടുത്തിരിക്കുന്നത് ചൈനയാണ്...എല്ലാവരോടും ഉടൻ തന്നെ സ്ഥലം വിടാൻ ആണ് ചൈന കല്പിച്ചിരിക്കുന്നത്. രാജ്യങ്ങൾ തമ്മിൽ പരസ്‍പരം തർക്കം തുടരുന്നതിന്റെ ഭാഗമായി, അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട് ബീജിംഗും ഇന്‍ഡ്യയും പരസ്പരം മാധ്യമ റിപോര്‍ടര്‍മാരെ പുറത്താക്കുന്ന കാഴ്ചയാണ് അടുത്തകാലത്ത് കാണുന്നത്.കഴിഞ്ഞ മാസം, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഒരു ചൈനീസ് മാധ്യമ പ്രവര്‍ത്തകന്‍ ഇന്ത്യയില്‍ തുടരുന്നുവെന്നും വിസ പുതുക്കാന്‍ കാത്തിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തൽ.പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതർ ആവശ്യപ്പെട്ടതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പിടിഐ റിപ്പോർട്ടർ പോകുന്നതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയിൽ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകും.

 

നേരത്തെ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചൈനയും യു.എസും തമ്മിലും തർക്കമുണ്ടായിരുന്നു.ചൈനീസ് റിപ്പോർട്ടർമാർക്ക് തടസങ്ങളില്ലാതെ രാജ്യത്ത് പ്രവർത്തിക്കാൻ സാധിക്കുമെന്ന് മുൻപ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ചൈനയിലെ സ്ഥിതി അതല്ലെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഗൽവാനിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം രൂക്ഷമായത്.ഈ വർഷമാദ്യം ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുടേതായി നാലു മാധ്യമ പ്രവർത്തകർ ചൈനയിലുണ്ടായിരുന്നു. ദ് ഹിന്ദുസ്ഥാൻ‌ ടൈംസ് റിപ്പോർട്ടർ നേരത്തേ ചൈനയിൽ‌ നിന്നു മടങ്ങി. പ്രസാർ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുട‍െ വീസ പുതുക്കാൻ ഏപ്രിലിൽ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.

 

മാധ്യമപ്രവർത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാൻ ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരേയും തയാറായിട്ടില്ല. നേരത്തേ, സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിലയിരുത്തലുമുണ്ട്.എന്നാല്‍ ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ ഒരു ബുദ്ധിമുട്ടും കൂടാതെ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നു എന്നായിരുന്നു ഈ മാസം ആദ്യം ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ചൈനയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കാര്യം ഇതായിരുന്നില്ലെന്നും അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഇരു രാജ്യങ്ങളും പരസ്പരം ചര്‍ച നടത്തിയിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

 

2020-ല്‍ അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ബെയ്ജിംഗും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരിക്കയാണ്. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതുവരെ ചൈനയുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം.
ഏതായാലും കടുത്ത തീരുമാനം അറിയിച്ച സ്ഥിതിക്ക് എത്രയും പെട്ടന്ന് ചൈനയിൽ നിന്നും എത്രയും പെട്ടന് ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് തിരിക്കേണ്ടി വരും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (16 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (23 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (45 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

Malayali Vartha Recommends