കൈക്കൂലി വാങ്ങുന്നതിനിടയില്‍ ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പിടിയില്‍....

കൈക്കൂലി വാങ്ങുന്നതിനിടയില്‍ ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പിടിയില്‍. 25,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയില്‍ ഹരിപ്പാട് ഇന്റലിജന്‍സ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സതീഷാണ് പിടിയിലായത്. ഔദ്യോഗിക വാഹനത്തില്‍ യൂണിഫോം ധരിച്ചെത്തി കൈക്കൂലി വാങ്ങവേയായിരുന്നു അറസ്റ്റ്.
ദേശീയ പാത നിര്‍മാണത്തിന്റെ ഉപകരാറുകാരനില്‍ നിന്നാണ് സതീഷ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു മാസത്തേയ്ക്ക് വാഹനം പിടികൂടി പിഴ ഈടാക്കാതിരിക്കാനായിരുന്നു കൈക്കൂലിത്തുക. കരാറുകാരന്റെ രണ്ട് വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ആര്‍ടിഒ പിടികൂടിയിരുന്നു. 20,000 രൂപ പിഴയായും ചുമത്തി. ഓവര്‍ലോഡുമായി വരുന്ന ലോറികളെ തുടര്‍ന്നുള്ള വാഹന പരിശോധനയില്‍ നിന്ന് ഒഴിവാക്കാനാണ് കൈക്കൂലി ചോദിച്ചത്.
https://www.facebook.com/Malayalivartha























