സുരക്ഷാ ജീവനക്കാരന്‍ ചവിട്ടേറ്റു മരിച്ച സംഭവത്തില്‍ രണ്ടു വര്‍ഷത്തിനു ശേഷം വസ്ത്രവ്യാപാരിയുടെ മകന്‍ പിടിയില്‍

സുരക്ഷാ ജീവനക്കാരന്‍ ചവിട്ടേറ്റു മരിച്ച സംഭവത്തില്‍ വസ്ത്രവ്യാപാര സ്ഥാപന ഉടമയുടെ മകന്‍ രണ്ടു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. ആലപ്പുഴ മുല്ലയ്ക്കല്‍ മഹേശ്വരി ടെക്‌സ്റ്റയില്‍സ് ഉടമ നാഗരാജ റെഡ്യാരുടെ മകന്‍ രാധാകൃഷ്ണനാ(കണ്ണന്‍-42)ണു പിടിയിലായത്. ആലപ്പുഴ ആശ്രമം വാര്‍ഡ് അംബുജ ഭവനില്‍ രാജഗോപാലാണു മരിച്ചത്.
2013 മേയ് 27-നു രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവമെന്നു ജില്ലാ പോലീസ് മേധാവി വി. സുരേഷ്‌കുമാര്‍ പറഞ്ഞു.അക്കാലത്ത്് രാധാകൃഷ്ണന്റെ ലക്ഷ്മിസദനം വീട്ടില്‍ ജോലി ചെയ്യവേ വീടിന്റെ മുന്നില്‍ കസേരയിലിരിക്കയായിരുന്ന രാജഗോപാലിനോട് ഉറങ്ങുകയാണോടാ എന്നാക്രോശിച്ചു ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു നിലത്തിട്ടു ഷൂസിട്ട കാലുകൊണ്ട് ഇടതു വാരിയെല്ലിന്റെ ഭാഗത്തു ചവിട്ടുകയും കരണത്തടിക്കുകയും ചെയ്യുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ ജയറാം ഇയാളെ റോഡില്‍ കൊണ്ടുചെന്നു വിട്ടു.
വെളുപ്പിന് ഓട്ടോറിക്ഷയില്‍ രാജഗോപാല്‍ വീട്ടിലെത്തിയെങ്കിലും അവശനായതോടെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേയ് 31-ന് അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു എന്നു കണ്ടെത്തിയപ്പോഴാണ് ചവിട്ടേറ്റ സംഭവം പുറത്തു പറഞ്ഞത്.
അന്നുതന്നെ ആലപ്പുഴ നോര്‍ത്ത് എസ്.ഐ. വിദ്യാധരകുമാറിനു രാജഗോപാല്‍ മൊഴി നല്‍കി. മൊഴിയില്‍ രാധാകൃഷ്ണന്‍ ചവിട്ടിയെന്നു പറയുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളില്‍ മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും നവംബര്‍ നാലിനു മരിച്ചു.
രാജഗോപാലിന്റെ ചികിത്സയ്ക്കും മറ്റുമായി നാലര ലക്ഷം രൂപ രാധാകൃഷ്ണന്‍ ചെലവഴിച്ചു. മുന്‍കൂര്‍ ജാമ്യത്തിനു രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. രണ്ടുവര്‍ഷം മുമ്പുണ്ടായ സംഭവത്തില്‍ അടുത്തിടെ രാജഗോപാലിന്റെ ഭാര്യയും ബന്ധുക്കളും നല്‍കിയ പരാതിയെ തുടര്‍ന്നാണു പുനരന്വേഷണം നടത്തിയത്. ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി: കെ. സുഭാഷിനായിരുന്നു അന്വേഷണച്ചുമതല.
രാജഗോപാലിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ഇയാളെ ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിച്ച ഓട്ടോ െ്രെഡവര്‍ മുരളീധരന്‍, ഇയാള്‍ക്കൊപ്പം ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ജയറാം എന്നിവരില്‍നിന്നു മൊഴിയെടുത്തശേഷമാണ് അറസ്‌റ്റെന്നും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha