മലപ്പുറത്ത് ചാക്കില്‍ക്കെട്ടി ഒരുകോടി രൂപയുടെ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മലപ്പുറത്ത് ചാക്കില്‍ക്കെട്ടി സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച ഒരുകോടി രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. മലപ്പുറം വേങ്ങരയിലാണ് സംഭവം. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് (39) അറസ്റ്റ് ചെയ്തത്. വേങ്ങര കൂരിയാട് അണ്ടര്‍പാസിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
പണം വേങ്ങരയില്‍ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. പണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ പലയിടങ്ങളിലും വാഹന പരിശോധന നടത്തുന്നുണ്ട്. അടുത്തകാലത്ത് ജില്ലയില്‍ വിവിധ കേസുകളിലായി ഏകദേശം പത്ത് കോടിയോളം രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha