തലവര ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ അശോകന് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

തലവര സിനിമയുടെ ലൊക്കേഷനില്‍ നടന്ന ഒരു അപകടത്തിന്റെ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നടന്‍ ശരത് സഭ ഓടിച്ച സ്‌കൂട്ടര്‍ അര്‍ജുന്‍ അശോകനെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അര്‍ജുന്‍ അശോകനെ നായകനാക്കി അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് തലവര. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ശരത് സഭ ഓടിക്കുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് അര്‍ജുന്‍ അശോകനെ ഇടിക്കുന്നതും അദ്ദേഹം നിലത്ത് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. സ്‌കൂട്ടര്‍ മറ്റൊരാള്‍ ഓടിവന്ന് പിടിച്ചുനിര്‍ത്തുന്നതും ദൃശ്യത്തില്‍ കാണാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 'ടാ ഇങ്ങനത്തെ വണ്ടി നീ ഓടിച്ചിട്ടുണ്ടോ', 'അശോകേട്ട ഞാന്‍ അപ്പോളെ പറഞ്ഞതാണ് ഇവിടെ സേഫ് അല്ല', 'ആദ്യം എഐ പോലെ തോന്നി', എന്നിങ്ങനെയാണ് വീഡിയോക്ക് വരുന്ന ചിരിപ്പിക്കുന്ന കമന്റുകള്‍.
ചിത്രത്തില്‍ 'പാണ്ട' എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശര്‍മ്മ എത്തിയിരിക്കുന്നത്. അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിച്ചിരിക്കുന്നത്.
അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. മനോഹരമായ പാട്ടുകളും ചിത്രത്തിലുണ്ട്. കോ പ്രൊഡ്യൂസര്‍: റുവായിസ് ഷെബിന്‍, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റര്‍: രാഹുല്‍ രാധാകൃഷ്ണന്‍, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റാം പാര്‍ത്ഥന്‍, സൗണ്ട് ഡിസൈന്‍: ചാള്‍സ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചന്‍, ഡിഐ: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: പിക്‌റ്റോറിയല്‍ എഫ്.എക്‌സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
https://www.facebook.com/Malayalivartha