ഓണാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

സ്‌റ്റേഷനില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രനാണ് (42) മരിച്ചത്. രാവിലെ സ്‌റ്റേഷനിലെ പരിപാടിയില്‍ സജീവമായി പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്ത ശേഷം വീട്ടില്‍ പോയ സതീഷ് ചന്ദ്രന്‍ രാത്രി പത്തുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓണാഘോഷ പരിപാടിയില്‍ പാട്ടുപാടിയ സതീഷ് ചന്ദ്രന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സതീഷിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha