ബി.ജെ.പി സംസ്ഥാനപ്രസിഡന്റായി കുമ്മനം രാജശേഖരനെ നിയമിക്കും

ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനെ നിയമിക്കാന്‍ ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലേക്ക് കുമ്മനവും ക്ഷണിതാവായിരുന്നു. കുമ്മനത്തിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന സംശയം ബലപ്പെട്ടു. കേരളത്തിലെ പ്രതിനിധികള്‍ പങ്കെടുത്ത കോര്‍ കമ്മിറ്റിയോഗത്തില്‍ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha