Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കെ സുധാകരന് മുഖ്യമന്ത്രി ഇട്ട കുരുക്കില്‍ പോലീസ് ഏമാന്മാര്‍ക്കും പണി കിട്ടും;പിണറായീടെ തിരക്കഥ ചെറുതായിട്ടൊന്ന് പിഴച്ചു,ക്രൈബ്രാഞ്ചിനെ ഇറക്കി കളിച്ചപ്പോള്‍ ഇഡി കേസ് മറന്ന് പോയോ?,രാഷ്ട്രീയ പകപോക്കലിന് ഏതറ്റം വരെയും പിണറായി പോകും,മോണ്‍സണ്‍ മാവുങ്കല്‍ മുഖ്യനിട്ട് മുട്ടന്‍ പണിവെച്ചു

13 JUNE 2023 07:58 PM IST
മലയാളി വാര്‍ത്ത

ശത്രുക്കളെ കേസെടുത്ത് പൂട്ടിക്കളയാമെന്ന ഭരണകൂട ഭീകരത പുറത്തെടുത്ത് കഴിഞ്ഞു പിണറായി. അതിന്റെ തുടക്കമായിരുന്നു മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആദ്യ നടപടി. ഇപ്പോള്‍ പ്രതിപക്ഷത്തെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസ് ധൃതിപിടിച്ച് കുത്തിപ്പൊക്കി കെപിസിസി പ്രസിഡന്റ് സുധാകരനെ രണ്ടാം പ്രതിയാക്കിയത് സിപിഎം അജണ്ടയാണെന്ന് ആര്‍ക്കും സംശയം തോന്നിയിട്ടേയില്ല കേട്ടോ. പിണറായിയോട് ഒരു കാര്യം ചോദിച്ചോട്ടെ ബഹ്‌റയും ലക്ഷമണയും മനോജ് എബ്രഹാമും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയടക്കം ഉന്നതന്മാര്‍ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാകുന്ന കേസില്‍ സുധാകരനെ മാത്രം പെടുത്തിയത് രാഷ്ട്രീയ പകപോക്കലാണെന്ന് പറയരുതേന്ന് പറയാന്‍ പറയാന്‍ പറഞ്ഞു. അപ്പോഴും ഒരുകുഴപ്പമുണ്ട് ക്രൈംബ്രാഞ്ചിനെ വെച്ച് പിണറായി രാഷ്ട്രീയ പകപോക്കല്‍ നടത്തുമ്പോള്‍ തലയ്ക്ക് മുകളില്‍ ഇഡി കേസും ഉണ്ടെന്ന് ഓര്‍ക്കണം. മുഖ്യന് വേണ്ടപ്പെട്ടവരെ കുറിച്ചുള്ള തെളിവടക്കം മോണ്‍സണ്‍ ഇഡിക്ക് കൈമാറിയിട്ടുണ്ട്.

മോന്‍സണ്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാല്‍ ഡിഐജി വരെ അകത്താകും. എല്ലാ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയെന്നാണ്. സുധാകരനെ മാത്രം ലക്ഷ്യം വെച്ച് പിണറായി എഴുതിയ തിരക്കഥ ഇഡി പൊളിച്ചാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും. പിണറായി വാഴിച്ചോണ്ട് വരുന്ന പല കാക്കിക്കാരും ഊരാക്കുടുക്കിലേക്ക് വീഴും. പിണരായീടെ താളത്തിന് തുള്ളുന്ന പോലീസുകാരില്‍ പലര്‍ക്കും പണി കിട്ടുകയും ചെയ്യും. സുധാകരനെ പൂട്ടാന്‍ ക്രൈംബ്രാഞ്ചിനെ വെച്ച് കളിക്കുകയാണ് പിണറായി. അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. കണ്ണൂരില്‍ സിപിഎമ്മിന് പോന്ന എതിരാളി സര്‍ക്കാരിന് സ്ഥിരം തലവേദന കെ സുധാകരനാണല്ലോ. മാത്രമല്ല എഐ ക്യാമറയും കെ ഫോണുമായി ബന്ധപ്പെട്ട അഴിമതി ആക്ഷേപങ്ങളുമായി പ്രതിപക്ഷം കളംനിറഞ്ഞെന്നു തോന്നിയപ്പോഴാണു പൊലീസിനെ ഉപയോഗിച്ചുളള തിരിച്ചടി. നാലു ദിവസത്തെ ഇടവേളയില്‍ വി.ഡി.സതീശനും കെ.സുധാകരനും എതിരെ കേസുകളുണ്ടാകുന്നതു യാദൃച്ഛികമല്ല. പ്രതിപക്ഷത്തിനെതിരെ പൊലീസ് കേസെടുത്ത് പ്രത്യാക്രമണം കടുപ്പിക്കുകയാണു സര്‍ക്കാരും സിപിഎമ്മും. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുമുണ്ട് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരിക്കുമ്പോഴാണ് ഇതെല്ലാം. എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിയെ വല്ലാതെ ഉലച്ച പശ്ചാത്തലത്തിലാണു വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നത്. രാഷ്ട്രീയ ആക്രമണങ്ങള്‍ കൂട്ടത്തോടെ വരുമ്പോള്‍ അതിനു മറുപടി കൊടുത്തുതന്നെ നീങ്ങണമെന്ന അഭിപ്രായം യോഗത്തില്‍ ഉണ്ടായി. സതീശനും സുധാകരനും എതിരെയുള്ള കേസ് കടുപ്പിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലം പാര്‍ട്ടിയില്‍ ഉയരുന്ന ചര്‍ച്ചകള്‍ തന്നെ.

മോണ്‍മാവുങ്കലുമായ് തോളില്‍ കൈയ്യിട്ട് നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊന്നും കുഴപ്പമില്ല. ചെങ്കോലും കിരീടവുമായ് മോണ്‍സന്റെ സിംഹാസനത്തിലിരുന്ന പോലീസുകാരുടെ ചിത്രങ്ങള്‍ പുറത്ത് വന്നത് ഓര്‍മ്മിപ്പിക്കണോ പിണറായിയെ. അപ്പോള്‍ അവരെ ഒഴിവാക്കി സുധാകരന് നേരെ നടത്തുന് വേട്ടയാടല്‍ തറവേലയാണ് പിണറായി. പിന്നെ കേസില്‍ സുധാകരന് പങ്കുണ്ടെങ്കില്‍ നടപടി ഉണ്ടാകുക തന്നെ വേണം പക്ഷെ മുഖ്യന് വേണ്ടപ്പെട്ടവരെയൊക്കെ സേഫാക്കി സുധാകരനെ കുടുക്കുന്ന തന്ത്രം ചോദ്യം ചെയ്യപ്പെടും. പിണറായീടെ ഇരട്ടത്താപ്പ് നോക്കണേ. മോന്‍സന്‍ മാവുങ്കലുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ക്രൈംബ്രാഞ്ച് ജി. ലക്ഷ്മണിനെ ഈ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തിരിച്ചെടുത്തതിനു പിന്നാലെയാണ് അതേ ക്രൈംബ്രാഞ്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ വഞ്ചനക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയത്. മോന്‍സനുമായുളള സുധാകരന്റെ സൗഹൃദം സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായുള്ള മോന്‍സന്റെ അടുപ്പവും ഇതേ സമയത്തു പുറത്തായി. ബെഹ്‌റ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ആ വീട്ടില്‍വച്ചു കണ്ടിട്ടുണ്ടെന്ന് സുധാകരനും പറഞ്ഞു.

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണും പൊലീസും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ മുന്‍പേ പുറത്ത് വന്നതാണ്. മോന്‍സണ്‍ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്. മോന്‍സന്റെ വീട്ടില്‍ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറില്‍ ആണെന്നാണ് മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തിയത്. മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തില്‍ മോന്‍സണ്‍ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ചിന്റെ പക്കല്‍ തന്നെയുണ്ട്. ഐ ജി ലക്ഷണയ്ക്ക് എതിരെയും ആരോപണം ഉണ്ട്. കൊവിഡ് കാലത്ത് മോന്‍സന്റെ കൂട്ടുകാര്‍ക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകള്‍ നല്‍കി. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ ജി യുടെ പേരില്‍ ആണ് പാസ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്ന വാട്‌സ് ആപ് ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് അന്നേ പരാതി ഉണ്ടായിരുന്നു. കാരണം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവുകള്‍ പലതും അട്ടിമറിക്കപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണ്. എന്നാല്‍ വേണ്ടപ്പെട്ടവരെ ഊരിയെടുക്കാന്‍ ക്രൈംബ്രാഞ്ച് കളിച്ചിട്ടുണ്ട്. തിരക്കഥ എഴുതിയത് പിണറായി ആണ് അത് അഭിനയിച്ച് ഫലിപ്പുക്കുകയാണ് ഉദ്യോഗസ്ഥര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (59 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends