മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ്... എറണാകുളം ജില്ലാ കോടതി ശനിയാഴ്ച വിധി പറയും; കപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ എറണാകുളം ജില്ലാ കോടതി ശനിയാഴ്ച വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ഒരു വര്‍ഷമായി ജാമ്യം കിട്ടിയിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്.
അതേ സമയം, മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരന്‍ അറിയിച്ചു. എന്നാല്‍ അതിനിടെ വിഷയത്തില്‍ മോന്‍സന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു. അതിനിടെ, കേസില്‍ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുന്‍ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു.
കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നാളെ ഹാജരായാല്‍ അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെ കെ സുധാകരന്‍ നിയമവഴിയിലേക്ക് നീങ്ങുന്നത്. മോന്‍സന്‍ മാവങ്കലിനായി വിദേശത്ത് നിന്നെത്തിയ ശതകോടികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിട്ടുകിട്ടാന്‍ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് ശക്തമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. പണം എണ്ണി നല്‍കിയവരുടെയും ദൃക്‌സാക്ഷികളുടെയും രഹസ്യ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കെ സുധാകരനെ പിന്തുണച്ചാണ് പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നാം പ്രതിയായ മോന്‍സന്‍ മാവുങ്കല്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























