തോല്‍വികള്‍ ഏറ്റുവാങ്ങി വീണ്ടും പ്രതിപക്ഷം.. വിവാദങ്ങള്‍ എല്ലാം ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാകുന്നതില്‍ പകച്ച് പാര്‍ട്ടി മലക്കം മറിയുന്നു

സി.ഡി ആരോപണത്തിനു പിന്നാലെ ഇടതുപക്ഷം ഇനി പോകുന്നില്ലെന്നു എല്‍.ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുറന്നു പറഞ്ഞതോടെ രണ്ടാം സോളാര്‍ സമരത്തിന്റെയും മുനയൊടിഞ്ഞു, ലൈംഗികാരോപണത്തിനു പിന്നാലെ മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപാ കൊടുത്തു എന്നും ഇതേ ക്രിമിനല്‍ തന്നെയല്ലേ പറഞ്ഞതെന്നു കോണ്‍ഗ്രസ് തിരിച്ചു ചോദിക്കുമ്പോള്‍ എല്‍ഡിഎഫ് പ്രതിരോധത്തിലാകുന്നു.
ആര്‍.ശങ്കര്‍ പ്രതിമാ അനാവരണചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനെതിരെ ശക്തമായി പ്രതികരിച്ച് പിന്തുണ നല്‍കി വന്ന സി.പി.എം നേരെ കരണം മറിഞ്ഞതും അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. എല്ലാം വെള്ളാപ്പള്ളിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഒത്തു കളിയാണ് എന്നാണ് പാര്‍ട്ടിയുടെയും പിണറായി വിജയന്റെയും പുതിയ നിലപാട്.
ബുധനാഴ്ച പൊന്നാനിയിലെ പൊതുയോഗത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പാര്‍ട്ടിയുടെ മലക്കംമറിച്ചില്‍ ആദ്യം വ്യക്തമാക്കി. ആര്‍. ശങ്കര്‍ പ്രതിമാ വിവാദം ഉമ്മന്‍ ചാണ്ടിയുടെ തിരക്കഥയില്‍ തയാറാക്കിയ നാടകമാണോ എന്നു സംശയിക്കണമെന്നാണു പിണറായി പറഞ്ഞത്.
ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം തുടര്‍ന്നു \'കേരളത്തിന്റെ മനസ്സ് തനിക്ക് എതിരാണെന്നു ബോധ്യമായ ഉമ്മന്‍ ചാണ്ടി ശ്രദ്ധ തിരിച്ചുവിടാന്‍ ഉണ്ടാക്കിയതാണ് ഇതെന്നു കരുതണം. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ല എന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്. എന്നാല്‍ വിലക്കിയതാണെന്നു പറഞ്ഞില്ല. അതിലുള്ള പ്രതിഷേധം എന്തുകൊണ്ട് അറിയിച്ചില്ല? വെള്ളാപ്പള്ളിയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ചു പറയുന്നത്; മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ അല്ല. കേരളത്തില്‍ സംഘപരിവാറിന്റെ ഏറ്റവുമടുത്ത സഹായിയും സംരക്ഷകനും ഉമ്മന്‍ ചാണ്ടിയാണ്\'.
ബാര്‍കോഴ സമരത്തില്‍ നിയമസഭയിലും പുറത്തും കെ ബാബുവിനെതിരെ ശക്തമായ സമ്മര്‍ദ്ദ സമര പരിപാടിയില്‍ നടത്തി വന്ന ഇടതുപക്ഷം പെട്ടെന്നാണ് ബാര്‍ക്കോഴ വിട്ട്, സോളാര്‍ പിടിച്ചതും പിന്നീട് സോളാര്‍ വിട്ട് പ്രതിമാ അനാച്ഛാദന വിവാദം പിടിച്ചതും. ഒടുവില്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha