ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് ഉമ്മന്‍ ചാണ്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന തരത്തിലുള്ള കത്തയച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന് കാരണം സംസ്ഥാനത്തെ ഭരണ നേതൃത്വത്തിന്റെ കഴിവ് കേടാണെന്ന് കാണിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചു. ചെന്നിത്തല കത്തയച്ചതായി ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന തരത്തിലുള്ള കത്താണ് ചെന്നിത്തല ഹൈക്കമാന്‍ഡിനു അയച്ചത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പാടേ തകര്‍ന്നെന്നും സംസ്ഥാന സര്‍ക്കാരിന്റെ മോശം ഭരണം തദ്ദേശസ്വയംഭരണം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിച്ചെന്നും കത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളേയും ബിജെപിയുടെ വളര്‍ച്ചയേയും ഗൗരവമായി പഠിച്ച് നടപടി സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു.
കത്തിലെ പ്രധാന വാചകങ്ങള്‍ ഇപ്രകാരമാണ്- സംസ്ഥാനത്ത് ബിജെപി ശക്തി തെളിയിച്ച് കഴിഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഹിന്ദു സമൂഹത്തില്‍ നിന്നും ബിജെപിയിലേക്ക് വന്‍ ഒഴുക്കുണ്ടായി. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി ശക്തി തെളിയിച്ചു. കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്ന നായര്‍ സമുദായത്തിന്റെ വോട്ടുകള്‍ ബിജെപിക്കും എല്‍ഡിഎഫിനും ലഭിച്ചു. ഈഴവ സമുദായം നേരത്തെ തന്നെ ബിജെപിയുമായി ബന്ധം സ്ഥാപിച്ച് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന്റെ ദയനീയ പ്രകടനത്തിനുള്ള പ്രധാന കാരണം യുഡിഎഫ് സര്‍ക്കാരിന്റെ മോശം പ്രകടനമാണ്. സംസ്ഥാനത്ത് അഴിമതി വ്യാപകമായി. പൊതുസമൂഹത്തിനു മുന്നില്‍ മുഖ്യമന്ത്രിയുടെ പ്രതിഛായക്ക് മങ്ങലേറ്റു. താന്‍ പ്രമാണിത്വവും സ്വജന പക്ഷപാതവും കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്നകറ്റിയെന്നും കത്തില്‍ ആരോപിക്കുന്നു.
കഴിഞ്ഞ മാസം അവസാനമാണ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചെന്നിത്തല നടത്തിയ ഡല്‍ഹി യാത്രയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ നേരിട്ടു കണ്ടും ഇക്കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha