പോസ്റ്റ്മാസ്റ്ററുടെ മുന്നില്‍ കത്ത് വലിച്ചുകീറി കളഞ്ഞ പോസ്റ്റ്മാന് രണ്ട് വര്‍ഷത്തെ കഠിന തടവും 2000 രൂപ പിഴയും

പോസ്റ്റ്മാസ്റ്ററുടെ മുന്നില്‍ കത്ത് വലിച്ചുകീറിയ കളഞ്ഞ സംഭവത്തില്‍ പോസ്റ്റ്മാന് രണ്ട് വര്‍ഷം കഠിന തടവും 2000 രൂപ പിഴയും. പോസ്റ്റ്മാനായ ഏലൂര്‍ സ്വദേശി സാമുവല്‍ ജോണിനെയാണ് അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ശിക്ഷിച്ചത്. മേലധികാരിയോടുള്ള ദേഷ്യം പ്രകടിപ്പിക്കാനായിട്ടാണ് ഇയാള്‍ കത്ത് വലിച്ചു കീറിയത്. പോസ്റ്റ്മാസ്റ്ററുടെ പരാതിയില്‍ ഹില്‍പാലസ് പോലീസ് കുറ്റപത്രം തയ്യാറാക്കിയ കേസില്‍ ഇന്ത്യന്‍ തപാല്‍ നിയമപ്രകാരമാണ് കോടതി പരമാവധി ശിക്ഷ നല്‍കിയത്.
പോസ്റ്റ് ഓഫീസിലെ തപാല്‍ ഉരുപ്പടികള്‍ തരംതിരിക്കുന്നതിനിടയില്‍ സാമുവല്‍ ജോണ്‍ താന്‍ വിതരണം ചെയ്യേണ്ട മേഖലയിലെ കത്ത് മറ്റൊരാളെ വിതരണത്തിന് ഏല്പിച്ചു. വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാതെ മടങ്ങിയ കത്ത് പോസ്റ്റ്മാന്‍ പോസ്റ്റ് മാസ്റ്ററെ ഏല്പിച്ചു.
വിലാസക്കാരന്റെ സ്ഥലം കണ്ടെത്തിയ പോസ്റ്റ്മാസ്റ്റര്‍ ഈ കത്ത് യഥാര്‍ത്ഥത്തില്‍ വിതരണം ചെയ്യേണ്ടിയിരുന്ന പോസ്റ്റുമാനെ വിളിച്ച് കത്ത് കൈമാറാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ദേഷ്യം വന്ന സാമുവല്‍ മേലധികാരിയുടെ മുന്നില്‍വെച്ചുതന്നെ കത്ത് കീറിക്കളഞ്ഞു. ഇതേത്തുടര്‍ന്ന് പോസ്റ്റ്മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കത്ത് നഷ്ടപ്പെട്ട വിലാസക്കാരനെ കണ്ടെത്തി പോലീസ് ഇയാളെയും കേസില്‍ സാക്ഷിയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha