വീണ്ടും തരംതാഴ്ത്തല്‍ വിവാദം: എ.ഡി.ജി.പി: ആര്‍. ശ്രീലേഖയുടെ നിയമനം റദ്ദാക്കി

ഡി.ജി.പിമാരായ ഋഷിരാജ് സിങ്, ലോക്‌നാഥ് ബഹ്‌റ എന്നിവരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയതിനു പിന്നാലെ, തന്നെ തരംതാഴ്ത്തി നിയമിച്ചെന്ന പരാതിയുമായി വനിതാ എ.ഡി.ജി.പി. രംഗത്ത്.
ഗതാഗത കമ്മിഷണറായിരുന്ന ആര്‍. ശ്രീലേഖ വിദേശപഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ആ കസേരയില്‍ എ.ഡി.ജി.പി: ടോമിന്‍ തച്ചങ്കരിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.
പിന്നീട് സ്‌റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയില്‍ (എസ്.സി.ആര്‍.ബി) ശ്രീലേഖയെ നിയമിക്കുകയായിരുന്നു. ഈ നിയമനം തരംതാഴ്ത്തലിനു തുല്യമാണെന്നു കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടാണ് അവര്‍ പരാതിപ്പെട്ടത്.
തുടര്‍ന്ന് ശ്രീലേഖയുടെ നിയമന ഉത്തരവ് പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു. ശ്രീലേഖയുടെ നിയമനം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു കഴിഞ്ഞ ദിവസം തിരിച്ചയച്ചു.
പോലീസ് സര്‍വീസിലെ പ്രഗത്ഭയായ ഉദ്യോഗസ്ഥ എന്ന നിലയില്‍ ശ്രീലേഖയ്ക്കു താക്കോല്‍ തസ്തികയില്‍ നിയമനം നല്‍കണമെന്ന നിലപാടാണ് ആഭ്യന്തരവകുപ്പിനുള്ളത്.
നേരത്തെ ഔദ്യോഗിക വാഹനങ്ങള്‍ ശ്രീലേഖ മടക്കിയയച്ചിരുന്നു. വനിതാ എ.ഡി.ജി.പി. എന്ന നിലയിലാണ് ശ്രീലേഖയുടെ പരാതി ആഭ്യന്തരവകുപ്പ് പരിഗണിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha