വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി തട്ടിപ്പ് നടത്തിയ നാലു തീര്‍ത്ഥാടകര്‍ സന്നിധാനത്ത് പിടിയില്‍

ദേവസ്വം ബോര്‍ഡിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ശബരിമലയില്‍ തീര്‍ഥാടകരെ സമീപിച്ച് ദര്‍ശനവും അഭിഷേകവും നടത്തിത്തരാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ഒരാളെയും മതിയായ രേഖകളില്ലാതെ സന്നിധാനത്തു തങ്ങി തട്ടിപ്പു നടത്തുന്ന മൂന്നുപേരേയും പോലീസ് പിടികൂടി. വയനാട് വൈത്തിരി കാക്കവയല്‍ മൈലക്കല്‍ രവീന്ദ്രന്‍(62), കോഴിക്കോട് കസബ കളത്തിക്കുന്ന് തൊടിയില്‍ വിനോഷ്(37), കോഴിക്കോട് ചേവായൂര്‍ മയനാട് വെള്ളിപ്പറമ്പ് ചെട്ടിച്ചാംകണ്ടിവീട്ടില്‍ മനോജ്(37), കോഴിക്കോട് മാവൂര്‍ അയണിക്കാട്ട് ശംഭുദാസ്(45) എന്നിവരെയാണ് സന്നിധാനം എസ്.ഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല ഗൈഡ് എന്ന് എഴുതിയിരിക്കുന്ന, അയ്യപ്പന്റെ ചിത്രവും ദേവസ്വം ബോര്‍ഡിന്റെ മുദ്ര പതിച്ച ഫോട്ടോയുമുള്ള രവീന്ദ്രന്റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് കണ്ടെടുത്തു. സെക്രട്ടറിയുടെ ഒപ്പിന്റെ സ്ഥാനത്ത് വി.എസ്. ശിവകുമാര്‍ എന്നെഴുതിയ വ്യാജ ഒപ്പാണുള്ളത്.
ഇന്നലെ രാവിലെ 11ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച് തീര്‍ഥാടകരെ ദര്‍ശനത്തിനായി കൊണ്ടുവരുന്ന വഴിയാണ് രവീന്ദ്രനെ ദേവസ്വം വിജിലന്‍സ് പിടികൂടിയത്. പോലീസ് ചോദ്യം ചെയ്തതില്‍നിന്നാണ് സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി അറിഞ്ഞത്. പിന്നീട് മറ്റുള്ളവരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
തീര്‍ഥാടകര്‍ക്കു മുറിസൗകര്യം, നെയ്യഭിഷേകം, ക്യൂ നില്‍ക്കാതെയുള്ള ദര്‍ശനം, അപ്പം, അരവണ, മറ്റ് പ്രസാദങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് അമിത തുക കൈപ്പറ്റുകയായിരുന്നു ഇവരുടെ രീതി. തീര്‍ഥാടനം ആരംഭിച്ചപ്പോള്‍ മുതല്‍ സന്നിധാനത്തെ വിവിധ പില്‍ഗ്രിം സെന്ററുകളില്‍ മാറിമാറി താമസിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
സ്വന്തം പേരില്‍ സന്നിധാനത്തെ അക്കോമഡേഷന്‍ ഓഫീസില്‍ നിന്നും മുറികള്‍ മുന്‍കൂട്ടി ബുക്കുചെയ്യും. മുറികിട്ടാനില്ലാതെ രാത്രിയില്‍ ബുദ്ധിമുട്ടുന്ന തീര്‍ഥാടകരില്‍നിന്നും അമിത വാടക ഈടാക്കി മുറികള്‍ മറിച്ചുനല്‍കും. ഇവര്‍ പണമടച്ച് മുറി എടുക്കുമ്പോള്‍ അക്കോമഡേഷനില്‍ അടയ്ക്കുന്ന തുക തിരിച്ച് വാങ്ങാറില്ല. പിടികൂടിയവരില്‍നിന്ന് ഏകദേശം 64,000 രൂപ കണ്ടെടുത്തു. രവീന്ദ്രനെതിരേ വ്യജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ചതി, വഞ്ചന എന്നവയ്ക്കും മറ്റ് മൂന്നു പേര്‍ക്കെതിരേ ചതി, വഞ്ചന എന്നിവയ്ക്കുമാണു കേസെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha