ഇത് പകല്‍ക്കൊള്ള.. ഹാന്‍ഡ്‌ലിങ് ചാര്‍ജ്ജെന്ന പേരില്‍ കേരളത്തിലെ ഉപഭോക്താക്കളില്‍ നിന്നും വാഹന ഡീലര്‍മാര്‍ പോക്കറ്റിലാക്കിയത് 320 കോടി

ഒരു പുതിയ വാഹനം വാങ്ങുക എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സന്തോഷകരമായ കാര്യമാണ്. പലരും വര്‍ഷങ്ങള്‍ കാത്തിരുന്ന് സ്വരുക്കൂട്ടിയ പണവുമായാണ് വാഹന ഡീലര്‍മാരെ സമീപിക്കുന്നത്. വണ്ടി വാങ്ങുന്ന ആവേശത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും ചോദ്യക്കാതെ ഡീലര്‍മാര്‍ പറയുന്നതിനെല്ലാം യെസ് മൂളം. ഈ സാഹചര്യമാണ് അവര്‍ നന്നായി ചൂഷണം ചെയ്യുന്നത്. ഹാന്‍ഡ്‌ലിങ് ചാര്‍ജ്ജ് എന്ന പേരില്‍ വാഹന ഉപഭോക്താക്കളില്‍ നിന്നും അനധികൃതമായി പണം ഈടാക്കി വാഹന ഡീലര്‍മാര്‍ കോടികളുടെ കൊള്ളലാഭം കൊയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംസ്ഥാന വ്യാപകമായി മോട്ടാര്‍ വാഹന വകുപ്പിന്റെ റെയ്ഡിലാണ് തട്ടിപ്പ് പുറത്തുവന്നത്.
ഇല്ലാത്ത ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജു പറഞ്ഞാണ് സംസ്ഥാനത്തെ വാഹന ഷോറൂമുകളില്‍ തട്ടിപ്പു നടന്നത്. കേരളത്തില്‍ ഏതാണ്ട് 320 കോടി രൂപ ഈ ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്തു എന്നാണ് റെയ്ഡുമായി ബന്ധപെട്ടു മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. കാര്‍, മോട്ടോര്‍ ബൈക്ക് ഡീലര്‍മാരുടെ ഷോറൂമില്‍ ഇന്നലെ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കേരളത്തിലെ വാഹന വിപണനത്തിലെ വന്‍ ക്രമകേടുകള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഏതാണ്ട് 71 ഡീലര്‍മാരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കും.
ഇരുചക്ര വാഹനത്തിന് 110 രൂപയും, കാറുകള്‍ക്ക് 300 രൂപയുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടപ്രകാരം ഉപയോക്താവിന്റെ (വാഹനം വാങ്ങുന്ന ആളുടെ) പക്കല്‍ നിന്നും വാഹന ഡീലര്‍മാര്‍ ഈടാക്കേണ്ട തുക, എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തികൊണ്ട് ബൈക്കുകള്‍ക്ക് 500 രൂപ വരെയും കാറുകള്‍ക്ക് 700 രൂപ മുതലും ഇവര്‍ ഈടാക്കിയാണ് ഇവര്‍ കൊള്ളലാഭം കൊയ്തത്. പ്രീമിയം കാറുകളുടെ പട്ടികയില്‍ പെടുന്ന ബെന്‍സ് പോലുള്ള വലിയ വിലയുള്ള കാറുകള്‍ വാങ്ങുമ്പോള്‍ ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജു ഇനത്തില്‍ ഒന്നര ലക്ഷം രൂപയോളം പല വലിയ ഡീലര്‍മാര്‍ വാങ്ങിയതായി കണ്ടെത്തിയത്. എക്‌സാട്രാ ചിലവുകള്‍ എന്ന പേരില്‍ പിന്നെയും പണം വാങ്ങും. ഇതെല്ലാം സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മിന്നല്‍ പരിശോധന നടന്നത്.
ഏറണാകുളം ജില്ലയിലെ വാഹന ഷോറൂമുകളില്‍ ഇന്നലെ നടന്ന റൈഡില്‍ എട്ടു വാഹന ഷോറൂം ഉടമകള്‍ക്കെതിരെ കേസ് എടുത്തു. വന്‍ ക്രമകേട് തെളിവ് സഹിതം കണ്ടെത്തിയ ഇതിലെ രണ്ടു സ്ഥാപങ്ങളുടെ ട്രേഡ് സര്‍ട്ടിഫിക്കേറ്റ് താല്‍കാലികമായി ക്യാന്‍സല്‍ ചെയ്തു. ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജു എന്ന് പറഞ്ഞു ഉപയോക്താവിന്റെ പക്കല്‍ നിന്ന് വാങ്ങുന്ന പണം ആര്‍.ടി ഓഫിസിലെ കൈക്കൂലിയായി വിനിയോഗിക്കുന്നു എന്നാണ് പല വാഹന ഡീലര്‍മാരും പറയുന്നത്. മാസത്തില്‍ കൃത്യമായി മാസപ്പടി എത്തിയില്ലെങ്കില്‍ വാഹനവ്യാപാര ബിസിനസുമായി പിടിച്ചുനില്‍ക്കാന്‍ വിഷമമാണെന്നും ഇവര്‍ പറയുന്നു. ഓരോ വാഹന രജിസ്‌ട്രേഷനും ചട്ടം അനുസരിച്ചുള്ള തുകയേക്കാള്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം ഇല്ലെങ്കില്‍ വണ്ടി രജിസ്‌ട്രേഷന്‍ ഇവര്‍ നടത്തില്ലെന്ന് പല ഡീലര്‍ മാരും പറയുന്നു.
ഒരു വാഹനം അത് നിര്‍മ്മിക്കുന്ന നിര്‍മ്മാണശാലയില്‍ നിന്നും ഷോറൂമില്‍ എത്തിക്കാനും ഈ വാഹനങ്ങള്‍ രജിസ്‌ട്രേഷന് കൊണ്ടുപോകാനും റെജിസ്റ്ററേഷന്‍ കഴിഞ്ഞു തിരിച്ചു കൊണ്ടുവരാന്നുമായുള്ള ചാര്‍ജാണ് ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജ് ഇത് പത്തിരട്ടി യെകള്‍ മുകളില്‍ ചാര്‍ജു ഈടക്കിയാണ് ഇവര്‍ ഉപയോകാതാവിനെ വഞ്ചിച്ചുകൊണ്ടിരിക്കുന്നതുകൊച്ചിയില്‍ ഒരു ഇരുചക്രവാഹനം നിരത്തിലിറങ്ങുമ്പോള്‍ സാധാരണയായി ഇവര്‍ വാങ്ങുന്നത് 2000 രൂപയാണ്. കാര്‍ ആണെങ്കില്‍ അത് 4000 ന്റെ മുകളില്‍ ആയിരിക്കും. ഹാന്‍ഡ്‌ലിങ്ങ് ചാര്‍ജ് എന്ന പേരില്‍ ഉപയോകാതാവിന്റെ കയ്യില്‍ നിന്നും മേടിക്കുന്ന ഈ പണത്തിന്റെ കണക്ക്. പക്ഷേ, കൈയില്‍ കിട്ടുന്ന ബില്ലിലും ഈ തുക ഉണ്ടാവില്ല എന്നതാണ് സത്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha