ഗായകന്‍ ഗുലാം അലിയെ കേരളത്തിലും വിലക്കി ശിവസേന

സംഗീത പരിപാടിയില്‍ പങ്കെടുക്കെരുത് ഗായകന്‍ ഗുലാം അലിക്ക് ശിവസേനയുടെ തുറന്ന കത്ത്. ജനുവരിയില്‍ തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് ശിവസേന കേരള ഘടകം തുറന്ന കത്ത് അയച്ചു.
എതിര്‍പ്പ് ഗുലാം അലിയോടോ കലയോടോ ഉളള അനാദരവല്ലെന്നും പാകിസ്ഥാനില്‍ നിന്നും ഇന്ത്യ നേരിടുന്ന അതിര്‍ത്തികടന്നുള്ള തീവ്രവാദ പരിപാടികളുടെ പേരില്‍ ബലിയര്‍പ്പിക്കപ്പെട്ട നിരപരാധികളായ ഇന്ത്യക്കാര്‍ക്കും ജീവത്യാഗം ചെയ്ത ഇന്ത്യന്‍ സൈനികരോടുമുള്ള ആദരവിന്റെ ഭാഗമാണെന്നും കത്തില്‍ പറയുന്നു.
കത്ത് ഇങ്ങനെ തുടരുന്നു നിരന്തരം പാക് സൈന്യത്തിന്റേയും തീവ്രവാദികളുടേയും ആക്രമണത്തില്‍ നിരപരാധികളായ ഇന്ത്യക്കാര്‍ പിടഞ്ഞു വീഴുമ്പോള്‍ പാകിസ്ഥാന്‍കാരനെ വിളിച്ചു വരുത്തി അയാളുടെ സര്‍ഗാത്മകത ആസ്വദിക്കുന്നത് ഇരകളോടു കാട്ടുന്ന വഞ്ചനയാണ്. താങ്കളുടെ സംഗീതവും മനസും സുന്ദരമാണ്. പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതികളെ കണ്ടില്ലെന്നു നടിക്കരുത്. ആ രാജ്യത്തു നിന്ന് അവിടത്തെ തീവ്രവാദത്തെ അപലപിച്ച് താങ്കളുടെ ജീവന്‍ കരുതി കൊടുക്കാന്‍ ഞങ്ങള്‍ പറയില്ല. ഇവിടെ താങ്കളെ ക്ഷണിച്ചുകൊണ്ടുവരുന്നവര്‍ മതപരമായും രാഷ്ട്രീയമായും സ്പര്‍ധ വളര്‍ത്തി നേട്ടമുണ്ടക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ മുംബൈയിലെയും ഡല്‍ഹിയിലെയും സംഗീത പരിപാടികള്‍ ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha