മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ശോഭ കെടാതിരിക്കാന്‍: വെള്ളാപ്പളളി

ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത് താന്‍ തന്നെയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്താല്‍ പരിപാടി അലങ്കോലമാവുമെന്ന് തനിക്ക് സൂചനകള്‍ ലഭിച്ചിരുന്നു. പരിപാടി പങ്കെടുത്താല്‍ ഉണ്ടാകാവുന്ന അപമാനത്തില്‍ നിന്നും മുഖ്യമന്ത്രിയെ താന്‍ സംരംക്ഷിക്കുകയായിരുന്നു. അതിനാലാണ് പിന്മാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പളളി പറഞ്ഞു.
പരിപാടി സംഘടിപ്പിച്ച എസ്.എന്‍.ഡി.പിയും എസ്.എന്‍ ട്രസ്റ്റുമാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. സംഘാടക സമിതിയുടെ ചുമതലയുണ്ടായിരുന്ന സുവര്‍ണകുമാറാണ്. പിന്നീട് പ്രൊഫസര്‍ ശശികുമാര്‍ നേരിട്ട് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ കാണുന്നത് പോലെ താന്‍ മഖ്യമന്ത്രിയെ ക്ഷണിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഒരു തരത്തിലും അപമാനം ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചിരുന്നില്ല. മുഖ്യമന്ത്രി പങ്കെടുത്താല്‍ കൂവാന്‍ സാദ്ധ്യതയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ശോഭ കെടും. അതിനാലാണ് വിട്ടു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ അടക്കമുള്ളവര്‍ സമത്വമുന്നേറ്റ യാത്രയെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇതും മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ കാരണമായി. താന്‍ വിചാരിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ കൊച്ചാക്കാനൊന്നും കഴിയില്ല. എന്നാല്‍, പ്രശ്‌നത്തെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha