സാഫ് ഫുട്‌ബോള്‍ 2015നായി ഒരുങ്ങി കേരളം

കേരളം ആതിഥ്യം വഹിക്കുന്ന സാഫ് 2015നായി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ഒരുങ്ങി. സ്‌റ്റേഡിയത്തില്‍ അവസാനഘട്ട തയാറെടുപ്പുകളാണ് നടക്കുന്നത്.
ഗ്രൗണ്ട് മാര്‍ക്കിങ് ജോലികള്‍ ആരംഭിച്ചു. ഇന്നു ഗോള്‍ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതോടെ ഗ്രൗണ്ട് മത്സര സജ്ജമാകും. സാഫ് കപ്പ് 2015ന്റെ സംഘാടക ചുമതല ഏഷ്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിനാണ്.
സിംഗപ്പൂര്‍ അസ്ഥാനമായിട്ടുള്ള വേള്‍ഡ് സ്‌പോര്‍ട് ഗ്രൂപ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പ്രധാന മാര്‍ക്കറ്റിങ് പാര്‍ട്ണര്‍മാരാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളുടെ സംഘാടനത്തിലും വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിനു പ്രധാന പങ്കുണ്ട്. സാഫ് കപ്പിനുള്ള ടീമുകളെ എത്തിക്കുന്നതും ടൂര്‍ണമെന്റിന്റെ പ്രമോഷനും, ടിക്കറ്റ് വില്‍പനയും ഉള്‍പ്പെടെയുള്ള ചുമതലകളും ഇവരാണ് കൈകാര്യം ചെയ്യുന്നത്.
ക്യസൂംഗ എന്ന ഓണ്‍ലൈന്‍ ടിക്കറ്റിങ് ഏജന്‍സി വഴിയാണു ടിക്കറ്റുകളുടെ ബുക്കിങ്. 100, 300, 400 എന്നീ നിരക്കുകളില്‍ ടിക്കറ്റുകള്‍ വില്‍ക്കാനാണു ധാരണ. ടൂര്‍ണമെന്റിന്റെ ബാങ്കിങ് പാര്‍ട്ണറായ ഫെഡറല്‍ ബാങ്കിന്റെ ശാഖകള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാക്കും.
23നു വൈകുന്നേരം 6.30നാണു ശ്രീലങ്കയും നേപ്പാളും തമ്മിലുള്ള ഉദ്ഘാടന മത്സരം. നേപ്പാള്‍ ടീം രണ്ടു ദിവസത്തിനുള്ളില്‍ എത്തിച്ചേരും. ശേഷിക്കുന്ന ടീമുകള്‍ ടൂര്‍ണമെന്റിന്റെ തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha