വിശ്വസ്തന്റെ വേര്‍പാട് താങ്ങാനാകാതെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗണേഷ്‌കുമാര്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍ കൂത്തുപറമ്പ് പോസ്റ്റ്ഓഫീസിനു സമീപം പരപ്പ പാലച്ചുവട്ടില്‍ വീട്ടില്‍ റിജോ വര്‍ഗീസ് (28) ഇന്നലെ ഉച്ചയ്ക്ക് പൂജപ്പുരയില്‍ വാഹനാപകടത്തില്‍ ആണ് മരിച്ചത്. ഗണേഷ്‌കുമാര്‍ എഎല്‍എയുടെ പിഎ ആയി ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചിട്ട് കുറേവര്‍ഷമായി.
പൂജപ്പുര ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിനു സമീപം കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ചായിരുന്നു റിജോയുടെ മരണം. ഗണേഷ്‌കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ച് അത്യാവശ്യകാര്യങ്ങള്‍ക്കായി വട്ടിയൂര്‍ക്കാവിലെ ഫ്ലാറ്റില്‍നിന്നു കരമനയിലേക്ക് ബൈക്കില്‍ വരികയായിരുന്നു റിജോ.
കഴിഞ്ഞ 12 വര്‍ഷമായി ഗണേഷ്‌കുമാറിനൊപ്പം എല്ലാറ്റിനുമുണ്ടായിരുന്നു റിജോ. തന്റെ വിശ്വസ്ഥന്റെ മരണവാര്‍ത്ത താങ്ങാനാകാതെ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്ക്ക് ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
എംഎല്‍എയെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറേസമയം അദ്ദേഹം നിരീക്ഷണത്തില്‍ ആയിരുന്നു. പിന്നീട് സ്വവസതിയിലേക്ക് പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha