താന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ചെന്നിത്തല

താന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചുവെന്ന വാര്‍ത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. കത്തയച്ചത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിനെതിരെയും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം സര്‍ക്കാരിന്റെ മോശം പ്രതിച്ഛായയും അഴിമതിയുമാണെന്നായിരുന്നു രമേശ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തില്‍ എത്തുക അസാദ്ധ്യമായിരിക്കുമെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്.
സ്വജനപക്ഷപാതവും തന്‍പ്രമാണിത്തവും ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ പുനരജ്ജീവിപ്പിക്കാന്‍ വ്യക്തമായ നയങ്ങള്‍ രൂപീകരിക്കണം. ചികിത്സ തൊലിപ്പുറത്ത് മാത്രം ഒതുങ്ങരുത്. തലനാരിഴ കീറിയുള്ള ഗൗരവമായ പഠനവും ആഴത്തിലുള്ള ചികിത്സയും വേണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായ വളര്‍ച്ചയില്‍ ആശങ്കയും രമേശ് രേഖപ്പെടുത്തി. എസ്.എന്‍.ഡി.പിയുമായി ബി.ജെ.പി അടുപ്പത്തിലായത് ഗൗരവമായി കാണണം. നേരത്തെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന എന്‍.എസ്.എസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സമദൂര സിദ്ധാന്തം സ്വീകരിച്ചത് വന്‍ തിരിച്ചടിയാണ്. ഇത്തരത്തിലുള്ള ആരോപണങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കമായി പ്രചരിച്ചു കൊണ്ടിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























