കാത്തിരിക്കൂ... പിസി തത്ക്കാലം പടിക്ക് പുറത്ത് തന്നെ നില്‍ക്കും

എല്‍ഡിഎഫ് വിപുലീകരിച്ച് തന്റെ പാര്‍ട്ടിക്ക് കൂടി ഇടം നല്‍കണമെന്ന സെക്കുലാര്‍ നേതാവ് പി.സി. ജോര്‍ജിന്റെ ആവശ്യം സിപിഎമ്മോ ഇടതു മുന്നണിയോ അംഗീകരിക്കാന്‍ സാധ്യതയില്ല. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രം പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. പകരം ജോര്‍ജിനെ പിന്തുണയ്ക്കും. എന്നാല്‍ ജോര്‍ജിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എന്ന് വിളിക്കില്ല. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ജോര്‍ജിനെ മന്ത്രിയുമാക്കില്ല, ഘടകകക്ഷിയായി അംഗീകരിക്കുകയുമില്ല.
കഴിഞ്ഞ ദിവസം എകെജി സെന്ററിലെത്തി പി.സി. ജോര്‍ജിനോട് പിണറായിയും കോടിയേരിയും ഇക്കാര്യങ്ങള്‍ വിശദീകരിച്ചതായാണ് വിവരം. എകെ ജി സെന്ററിലേക്ക് സസന്തോഷം കയറിപോയ പി.സി. ജോര്‍ജ് സന്തോഷത്തോടെയല്ല തിരികെ പോന്നത്. ഇടതുമുന്നണിയില്‍ ഘടകകക്ഷിയാവാന്‍ പലരും കാത്തുനില്‍ക്കുന്നുണ്ടെന്നും നേതാക്കള്‍ ജോര്‍ജിനെ അറിയിച്ചു. മുന്നണി വികസനം തത്കാലം അജണ്ടയിലില്ലെന്നാണ് നേതാക്കള്‍ പറഞ്ഞത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തെറ്റില്ലാത്ത വിജയം കരസ്ഥമാക്കിയതോടെ ഇടതുമുന്നണി ആത്മവിശ്വാസത്തിലാണ്. ജോര്‍ജിനെ പോലുളളവരെ വലിച്ചു കയറ്റി പ്രതിസന്ധി സൃഷ്ടിക്കാന്‍ അവര്‍ തയ്യാറല്ല. അതേ സമയം മുന്‍ കോട്ടയം സിപിഎം ജില്ലാ സെക്രട്ടറി കെജെ തോമസ് തനിക്ക് പൂഞ്ഞാര്‍ സീറ്റു വേണമെന്ന നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ അത് നടക്കാനുള്ള സാധ്യത കുറവാണ്. പകരം കാഞ്ഞിരപ്പള്ളി നല്‍കാമെന്നാണ് സിപിഎം നിലപാട്. എന്നാല്‍ തോമസിന് കാഞ്ഞിരപ്പള്ളിയോട് വലിയ താത്പര്യമില്ല.
ജോര്‍ജ് കോട്ടയത്ത് നടത്തുന്ന റബര്‍ വിലക്കയറ്റ വിരുദ്ധ സമരത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കില്ല. കൊല്‍ക്കത്തയില്‍ നടക്കുന്ന പ്ലീനത്തിന്റെ കാര്യമാണ് പറയുന്നതെങ്കിലും ജോര്‍ജിന്റെ പരിപാടിക്ക് നിന്നു കൊടുക്കേണ്ടതില്ലെന്ന സിപിഎം തീരുമാനമാണ് കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























