ദേശീയ സ്‌കൂള്‍ കായിക മേള കേരളത്തില്‍, വേദി സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും

ദേശീയ സ്‌കൂള്‍ കായിക മേള കേരളത്തില്‍ നടക്കും. കായിക മേള സംസ്ഥാനത്തു നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ കേരളം തീരുമാനം അറിയിക്കും. വേദി സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.
കായികതാരങ്ങളുടെയും ജനപ്രതിനിധികളുടെയും മാധ്യമങ്ങളുടെയും സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് മേളയ്ക്ക് ആതിഥ്യം വഹിക്കേണ്ടെന്ന മന്ത്രിസഭാതീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരക്കിട്ടു മേള നടത്തുന്നതുമൂലം പരാതികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിനു മുന്‍പു തിരിച്ചടിയാകുമെന്നുമുള്ള വിലയിരുത്തലുകളെത്തുടര്‍ന്നാണ്, ആദ്യം താല്‍പര്യം പ്രകടിപ്പിച്ച സര്‍ക്കാര്‍ പിന്മാറിയത്.
മേളയ്‌ക്കെത്തുന്ന 5000 പേര്‍ക്കു സൗകര്യങ്ങളൊരുക്കുന്നതു പ്രായോഗികമല്ലെന്നും ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ്, എസ്എസ്എല്‍സി പരീക്ഷ എന്നിവയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മേളയ്ക്ക് അഞ്ചുകോടി രൂപ ചെലവു വരുമെന്നും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ കേരളത്തിനു കഴിയുമെന്നു കായികതാരങ്ങളും ജനപ്രതിനിധികളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മേള കേരളത്തില്‍ നടത്തണമെന്ന കായികരംഗത്തെ പ്രമുഖരുടെ ആവശ്യം ചൊവ്വാഴ്ച രാത്രി ഷാഫി പറമ്പില്‍ എംഎല്‍എ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























