Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗികപീഡനം: 21 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

18 DECEMBER 2015 09:01 AM IST
മലയാളി വാര്‍ത്ത.

ലൈംഗികപീഡനം ഒതുക്കാന്‍ 21 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ അഡീഷണല്‍ എസ്.ഐയെയും എ.എസ്.ഐയെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കമ്പംമെട്ട് പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ: എച്ച്. സുരേഷ്‌കുമാര്‍, കട്ടപ്പന സ്‌റ്റേഷനിലെ എ.എസ്.ഐ: കെ. സദാനന്ദന്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം റേഞ്ച് ഐ.ജി. മഹിപാല്‍ യാദവ് നടപടിയെടുത്തത്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ വാഗമണിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ പ്രമുഖന്റെ മകനാണ് കുടുങ്ങിയത്. കേസ് ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ ഇയാളില്‍നിന്ന് പണം ആവശ്യപ്പെടുകയായിരുന്നത്രേ. വണ്ടന്‍മേട്ടിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്നാണ് വിവരം. 20 ലക്ഷം രൂപ പെണ്‍കുട്ടിക്കും ഒരുലക്ഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെന്ന നിലയിലാണ് പണം വാങ്ങിയത്. ഇടനിലക്കാരായി കേരളാ കോണ്‍ഗ്രസ്(എം) തൊഴിലാളി യൂണിയന്‍ സംസ്ഥാന നേതാവും കട്ടപ്പന സ്വദേശിയായ മറ്റൊരാളും ഉണ്ടായിരുന്നതായി സൂചനയുണ്ട്. മൂന്നു ചെക്കുകളും ബാക്കി പണവുമായാണ് തുക കൈപ്പറ്റിയത്.
ഇതില്‍ 20 ലക്ഷവും പോലീസ് ഉദ്യോഗസ്ഥരും ഇടനിലക്കാരും കൈവശപ്പെടുത്തിയശേഷം ഒരുലക്ഷം രൂപയാണ് പെണ്‍കുട്ടിക്കു നല്‍കിയയെന്നും പറയപ്പെടുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയതു സംബന്ധിച്ച ലഭിച്ച സൂചനയെത്തുടര്‍ന്ന് െ്രെകംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ കട്ടപ്പന ഡിവൈ.എസ്.പി: പി.കെ. ജഗദീഷിനെ ചുമതലപ്പെടുത്തിയത്.
ഇദ്ദേഹം നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതായി തെളിവു ലഭിച്ചു. മൂന്നു ചെക്കുകള്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ പേരിലായിരുന്നു. കൂടിയ തുകയായിരുന്നതിനാല്‍ ഇതു മാറിയ പൊതുമേഖലാ ബാങ്കില്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഇക്കാര്യം വ്യക്തമാക്കി രണ്ടാഴ്ച മുമ്പ് ജില്ലാ പോലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ട് ഐ.ജിക്കു ലഭിച്ചതോടെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ വിജിലന്‍സ് അന്വേഷണത്തിനും ഐ.ജി. ശിപാര്‍ശ ചെയ്തു. ഇടനിലക്കാരനായ കേരളാ കോണ്‍ഗ്രസ്(എം) നേതാവിനെതിരേയടക്കം അന്വേഷണം നടത്താനാണ് ശുപാര്‍ശ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 minutes ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (15 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (5 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

Malayali Vartha Recommends