സംസ്ഥാന പാതയില്‍ പാപ്പാല പള്ളിക്ക് സമീപം കാറും ഓട്ടോക്യാബും കൂട്ടിയിടിച്ച് ഇരുവാഹനത്തിലുമുണ്ടായിരുന്ന നാലുപേര്‍ക്ക് പരുക്ക്

സംസ്ഥാന പാതയില്‍ പാപ്പാല പള്ളിക്ക് സമീപം കാറും ഓട്ടോക്യാബും കൂട്ടിയിടിച്ച് ഇരുവാഹനത്തിലുമുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ക്യാബിലുണ്ടായിരുന്ന മൂന്ന് ആടുകള്‍ ചത്തു. ഇന്നലെ പുലര്‍ച്ച ആറിനായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരത്തുനിന്ന് പത്തനാപുരത്തേക്ക് പോയ കാറും നിലമേലില്‍നിന്ന് കിളിമാനൂര്‍ പുതിയകാവ് ചന്തയിലേക്ക് ആടുകളെ കൊണ്ടുവന്ന ഓട്ടോക്യാബുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഓട്ടോയുടെ ഡ്രൈവറെ വെഞ്ഞാറമൂട് അഗ്‌നിരക്ഷ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഓട്ടോ ഉടമയും ഡ്രൈവറുമായ നിലമേല്‍ ചേറാട്ടുകുഴി അന്‍വര്‍ഷായുടെ (41) പരിക്ക് ഗുരുതരമാണ്. ഇയാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. കൂടെയുണ്ടായിരുന്ന തട്ടത്തുമല സ്വദേശി മുഹമ്മദ് ബഷീര്‍ (58), കാര്‍ യാത്രക്കാരായ പത്തനാപുരം സ്വദേശി ജോയല്‍ എബ്രഹാം (24), അജിത് (37) എന്നിവരെ വെഞ്ഞാറമൂട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസെടുത്ത് കിളിമാനൂര്‍ പൊലീസ്.
"
https://www.facebook.com/Malayalivartha


























