Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പിണറായി അഴിമതി രാജാവ്... ദേശാഭിമാനി പൂട്ടിക്കും! ​ഗോവിന്ദന് ഇരുമ്പറ ഒരുക്കി സുധാകരൻ... ​ഗോവിന്ദനെ അഴിക്കുള്ളിലാക്കാൻ പദ്ധതി?

25 JUNE 2023 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

കെ സുധാകരന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസ് നല്‍കാന്‍ നീക്കവുമായി കെപിസിസി. പാര്‍ട്ടി പത്രമായ ദേശാഭിമാനിയെ ഉദ്ദരിച്ചു കെണ്ട് എം.വി. ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് നിയമ നടപടി സ്വീകരിക്കാൻ തയ്യാറെടുത്തിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ തിങ്കളാഴ്ച തന്നെ കേസ് ഫയല്‍ ചെയ്‌തേക്കും. ഇതിനായി അഭിഭാഷകനെ കണ്ട് സംസാരിക്കുന്നതടക്കമുള്ള നിയമ നടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് വിവരം. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പെൺകുട്ടി മോന്‍സന്‍ മാവുങ്കലിന്റെ പീഡനത്തിനിരയാകുന്ന സമയത്ത് അവിടെ കെ. സുധാകരന്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ഗോവിന്ദന്‍ നടത്തിയ ആരോപണം. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കെ. സുധാകരന്റെ തീരുമാനം.

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ കെ. സുധാകരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്‍കൂര്‍ ജാമ്യം ഉണ്ടായിരുന്നതിനാല്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കെ. സുധാകരന്‍ കെപിസിസി അദ്ധ്യക്ഷസ്ഥാനം രാജി വെയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ സുധാകരന് എ,ഐ ഗ്രൂപ്പുകള്‍ ഭിന്നത മറന്ന് ഒരുമിച്ച് പിന്തുണ നല്‍കുകയാണ്.

കെ സുധാകരനെ ജയിലിൽ അടക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് എം എം ഹസ്സൻ വിമര്‍ശിച്ചു. അഴിമതിയുടെ രാജാവാണ് പിണറായി വിജയൻ. സർക്കാരിന്റെ പ്രതിഛായ തകർന്നുവെന്നും ഹസ്സൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്‍റിനെതിരായ കേസിൽ അതിവേഗത്തിൽ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. സുധാകരനെതിരെയുള്ളത് കള്ളകേസാണ്. ഇത് രാഷ്ട്രീയ പകപോക്കലാണ്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം എം ഹസ്സൻ പ്രതികരിച്ചു.

പുരാവസ്തുത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തd നിന്നും മാറി നിൽക്കാമെന്ന് കെ സുധാകരൻ അറിയിച്ചു. സുധാകരൻ മാറേണ്ട ഒരാവശ്യവുമില്ലെന്ന് കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാർട്ടി തീരുമാനം.

കെ.പി.സി.സി. അദ്ധ്യക്ഷ സ്ഥാനത്ത് കെ. സുധാകരന്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയെന്നും കെ. സുധാകരന് രാഷ്ട്രീയപരമായും നിയമപരമായും കോണ്‍ഗ്രസ് കവചം നല്‍കുമെന്നും വി.ടി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസും യുഡിഎഫും കെ. സുധാകരന് പിന്നില്‍ ഉറച്ചു നില്‍ക്കുമെന്നും തങ്ങള്‍ ചങ്കുകൊടുത്തും കെപിസിസി അദ്ധ്യക്ഷനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞു. അഴിമതിയുടെ ചെളിക്കുണ്ടില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ അങ്ങിനെയല്ലാത്തവരുടെ ദേഹത്ത് ചെളി തെറുപ്പിക്കുന്നതാണ് കെ.സുധാകരനെതിരേ എടുത്ത കേസ്.

തെറ്റായ നിലപാട് ആരു സ്വീകരിച്ചാലും നിയമത്തിന് മുന്‍പില്‍ വരണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ വ്യാജക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ കള്ളക്കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്നേനെയെന്നും പറഞ്ഞു.

അതിനിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ കേസ് കോണ്‍ഗ്രസുകാര്‍ തന്നെ ഉണ്ടാക്കിയതെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‍ പ്രതികരിച്ചു. വസ്തുത ഇതായിരിക്കെ എന്തിനാണ് കേസിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയില്‍ ഇടുന്നത്. വിളക്കിനുള്ളിലാണ് ഇരുട്ടുള്ളതെന്ന് സുധാകരന്‍ വൈകാതെ മനസിലാക്കും. കൂടെ നില്‍ക്കുന്നവരാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്ന് ഏതാനും ദിവസങ്ങള്‍ക്കകം സുധാകരന്‍ തിരിച്ചറിയുമെന്നും എ.കെ.ബാലന്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപരമായ കേസിലല്ല തട്ടിപ്പു കേസിലാണ് കെ. സുധാകരനെതിരേ കേസെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. കെ.സുധാകരന്‍ കെപിസിസി അദ്ധ്യക്ഷ പദവിയില്‍ നിന്നും മാറി നില്‍ക്കണയോ വേണ്ടയോ എന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും ആരേയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (16 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (30 minutes ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (42 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (51 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (56 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 hour ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (1 hour ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (2 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (9 hours ago)

Malayali Vartha Recommends