കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച് എസ് എഫ് ഐ പ്രവർത്തകർ; ഒരാഴ്ച മുമ്പ് വിദ്യാര്‍ത്ഥികളും കണ്ടക്‌ടറും തമ്മില്‍ തര്‍ക്കമുണ്ടായി; 13-ാം തീയതി ഒരു വിദ്യാര്‍ത്ഥിയെ ബസിനുള്ളില്‍ വച്ച് മര്‍ദ്ദിച്ചുവെന്ന് എസ് എഫ് ഐ ആരോപിച്ചു

ഒരു നേരത്തെ അന്നത്തിനായി ജീവിക്കാൻ ജോലിക്കിറങ്ങിയ ഒരു യുവാവിനെ നടുറോഡിൽ വളഞ്ഞിട്ടു ചവിട്ടി കൂട്ടത്തോടെ ആക്രമിച്ച് ഉപദ്രവിച്ച് എസ് എഫ് ഐ പ്രവർത്തകർ. കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചിരിക്കുകയാണ് . അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി . എ.ആര്‍ അനന്ദു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായിരിക്കുന്നത് .
എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . കോളേജിന് മുന്നില്‍ വച്ച് ബസ് കണ്ടക്ടറെ വലിച്ചിറക്കിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ചോറ്റാനിക്കര- ആലുവ റൂട്ടില്‍ ഓടുന്ന സാരഥി ബസ് കണ്ടക്ടറായ ചോറ്റാനിക്കര സ്വദേശി ജഫിനാണ് മര്‍ദ്ദനമേറ്റത്. ഒരാഴ്ച മുമ്പ് വിദ്യാര്‍ത്ഥികളും ജഫിനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 13-ാം തീയതി ഒരു വിദ്യാര്‍ത്ഥിയെ ബസിനുള്ളില്‍ വച്ച് ജഫിന്‍ മര്‍ദ്ദിച്ചുവെന്നാണ് എസ എഫ് ഐ പ്രവർത്തകർ ആരോപിക്കുന്നത് .
മറ്റ് വിദ്യാര്‍ത്ഥികളോട് ഇയാള്‍ തട്ടിക്കയറിയെന്നാണ് ആരോപണം. ഇതാണ് ചോദ്യം ചെയ്തതെന്ന് എസ്എഫ്‌ഐ ഏരിയ നേതൃത്വം വിശദമാക്കി.എന്നാൽ തനിക്കെതിരെ ഭീഷണി ഉണ്ടായിട്ടും ജീവിക്കാൻ വേണ്ടിയാണു ജോലിക്ക് വന്നതെന്ന് മർദ്ദമേറ്റ ബസ് ജീവനക്കാരൻ പ്രതിക്കരിച്ചു.
https://www.facebook.com/Malayalivartha


























