റോയ് തോമസ് വധക്കേസില്‍ പൊന്നാമറ്റം തറവാട്ടിലെ വസ്തുതര്‍ക്കം സംബന്ധിച്ച് കൂടുതലൊന്നും അറിയില്ലെന്ന് സാക്ഷി

റോയ് തോമസ് വധക്കേസില്‍ പൊന്നാമറ്റം തറവാട്ടിലെ വസ്തുതര്‍ക്കം സംബന്ധിച്ച് കൂടുതലൊന്നും അറിയില്ലെന്ന് സാക്ഷി. റോയ് തോമസ് വധക്കേസില്‍ രണ്ടാം സാക്ഷി പി.എച്ച് ജോസഫിന്റെ എതിര്‍ വിസ്താരം മാറാട് പ്രത്യേക അഡീ. സെഷന്‍സ് കോടതി ജഡ്ജി എസ്.ആര്‍. ശ്യാം ലാല്‍ മുമ്പാകെ പൂര്‍ത്തിയായി.
രണ്ടു ദിവസങ്ങളിലായാണ് ജോസഫിനെ ജോളിയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ എതിര്‍വിസ്താരം പൂര്‍ത്തിയാക്കിയത്. റായ് തോമസ് ആത്മഹത്യ ചെയ്തതാണെന്നും സഹോദരങ്ങളുടെയും ജോളിയുടെ ബന്ധുക്കളുടെയും താല്‍പര്യപ്രകാരം കളവായി മൊഴി കൊടുക്കുകയാണ് എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം ജോസഫ് നിഷേധിക്കുകയും ചെയ്തു.
ആദ്യ വിസ്താരത്തില്‍ നല്‍കിയ മൊഴിയില്‍ ജോസഫ് ഉറച്ചു നിന്നു. 2011ല്‍ കോടഞ്ചേരി പൊലീസില്‍ റോയിയുടെ മരണം സംബന്ധിച്ച് പരാതിയില്ല എന്ന് താന്‍ പറയാന്‍ കാരണം ജോളി പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണെന്ന് ജോസഫ് മൊഴി ആവര്‍ത്തിക്കുകയും ചെയ്തു.
ജോളി കുറ്റക്കാരി അല്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ജോളിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുമോ എന്നറിയാന്‍ താന്‍ വക്കീലിനെ കാണാന്‍ പോയതെന്ന വാദം സാക്ഷി നിഷേധിച്ചു. കള്ളക്കേസില്‍ പ്രതിയാക്കിയതിനാല്‍ ജോളി ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അശോകന്‍ വക്കീല്‍ തന്നോട് പറഞ്ഞിട്ടില്ലെന്ന് ജോസഫ് മൊഴി നല്‍കി.
റോയ് തോമസ് മരിച്ച ദിവസം ജോളി സ്വയം കാര്‍ ഓടിച്ചു രാത്രി പൊന്നാമറ്റം വീട്ടിലേക്ക് വന്നപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് കിട്ടിയപ്പോള്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചത് എന്ന് തനിക്ക് മനസ്സിലായി എന്നും അക്കാര്യം ജോളിയോട് പറഞ്ഞപ്പോള്‍ ജോളി തന്നെ ശകാരിച്ചു എന്ന ആദ്യമൊഴി ജോസഫ് ക്രോസ് വിസ്താരത്തിലും ആവര്‍ത്തിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























